Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാറശാലയിൽ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു; എൻജിൻ പാളം തെറ്റി, ആളാപായമില്ല, ട്രെയിനുകൾ വൈകും

text_fields
bookmark_border
പാറശാലയിൽ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു; എൻജിൻ പാളം തെറ്റി, ആളാപായമില്ല, ട്രെയിനുകൾ വൈകും
cancel

തിരുവനന്തപുരം: പാറശാല റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണ് ട്രെയിൻ ഗതാഗതം താളംതെറ്റി. ട്രാക്കിൽ വീണ മണ്ണു നീക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. മണ്ണിടിച്ചിലിനെ തുടർന്ന് പാറശാല റെയിൽവേ സ്റ്റേഷന് സമീപം ബിലാസ്പുർ-തിരുനൽവേലി എക്സ്പ്രസ് പാളം തെറ്റി. ട്രെയിൻ പാറശാല റെയിൽവേ സ്റ്റേഷന് സമീപം നിർത്തിയതിന് പിന്നാലെയാണ് എൻജീന്റെ നാലു ചക്രങ്ങൾ പാളം തെറ്റിയത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് റെയിൽവേ അറിയിച്ചു. പുലർച്ചെ രണ്ടു മണിയോടെയാണ് അപകടം. മണ്ണിടിച്ചിലിനെ തുടർന്ന് തിരുവനന്തപുരം-നാഗർകോവിൽ റൂട്ടിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. മണ്ണ് പൂർണമായും നീക്കി തുടർ പരിശോധനകൾക്ക് ശേഷമേ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിയൂ.

താംബരം-തിരുവനന്തപുരം സെൻട്രൽ സ്പെഷൽ, മധുരൈ-പുനലൂർ എക്സ്പ്രസ്, താംബരം-തിരുവനന്തപുരെ സെൻട്രൽ അമൃത് ഭാരത് എക്സ്പ്രസ് എന്നീ ട്രെയിനുകൾ പിടിച്ചിട്ടു.

കന്യാകുമാരി-മംഗളൂരു സെൻട്രൽ പരശുറാം എക്സ്പ്രസ്, നാഗർകോവിൽ-പുനലൂർ പാസഞ്ചർ, തിരുവനന്തപുരം നോർത്ത്-നാഗർകോവിൽ പാസഞ്ചർ, പുനലൂർ-കന്യാകുമാരി പാസഞ്ചർ, തിരവനന്തപുരം സെൻട്രൽ-താംബരം എക്സ്പ്രസ്, ഗുരുവായൂർ-ചെന്നൈ എഗ്‍മോർ എക്സ്പ്രസ്, പുണെ-കന്യാകുമാരി എക്സ്പ്രസ് എന്നീ ട്രെയിനുകൾ പുറപ്പെടാൻ വൈകുമെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Landslide Derails Train Engine in Parassala
Next Story