പീരുമേട്: ദേശീയപാത 183ൽ പുല്ലുപാറക്കും പെരുവന്താനത്തിനുമിടക്ക് മണ്ണിടിച്ചിൽ ഉണ്ടായത് ആറ് സ്ഥലത്ത്. ശനിയാഴ്ച രാവിലെ 9.30 മുതലാണ് മണ്ണിടിഞ്ഞത്. ഇതോടെ ഗതാഗതം പൂർണമായും സ്തംഭിച്ചതിനാൽ വാഹനങ്ങൾ കൂട്ടത്തോടെ കുട്ടിക്കാനം ടൗണിൽ തമ്പടിച്ചു. ബസുകളും ഇവിടെ സർവിസ് അവസാനിപ്പിച്ചതോടെ യാത്രക്കാരും കുടുങ്ങി.
വണ്ടിപ്പെരിയാറ്റിൽ വെള്ളം കയറിയതോടെ ഇതുവഴിയുള്ള ഗതാഗതവും തടസ്സപ്പെട്ടു. കുടുങ്ങിക്കിടന്ന കുമളി ഭാഗത്തേക്കുള്ള യാത്രക്കാരെ വാഴൂർ സോമൻ എം.എൽ.എ ഇടപെട്ട് രണ്ട് കെ.എസ്.ആർ.ടി.സി ബസുകളിൽ കൊണ്ടുപോകാനും ധാരണയായി. കുട്ടിക്കാനം-മുണ്ടക്കയം റൂട്ടിൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ വാഹനങ്ങൾ കടത്തിവിട്ടിട്ടില്ല.