വീണ്ടും മണ്ണിടിച്ചിൽ: െട്രയിൻ നിയന്ത്രണം തുടരുന്നു
text_fieldsതിരുവനന്തപുരം: അഞ്ച് ദിവസമായി ട്രെയിൻ ഗതാഗതം തടസ്സപ്പെട്ട തിരുവനന്തപുരം-നാഗർകോവിൽ പാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ബുധനാഴ്ച രാവിലെ ആറോടെ പള്ളിയാടിക്ക് സമീപത്താണ് പാളത്തിലേക്ക് മണ്ണിടിഞ്ഞത്. കുഴിത്തുറ-ഇരണിയൽ ഭാഗത്ത് ട്രാക്കിന് മുകളിലെ വെള്ളം കൂടുതൽ ഒഴുകിമാറിയിട്ടുണ്ട്. ഇൗ ഭാഗത്തെ പാളങ്ങളിൽ കാര്യമായ സുരക്ഷ പ്രശ്നങ്ങളില്ലെന്നാണ് വിലയിരുത്തൽ. അതേസമയം മണ്ണ് കോരിമാറ്റിയെങ്കിലേ ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിയൂ. ജോലികൾ തുടരുന്ന സാഹചര്യത്തിൽ വ്യാഴാഴ്ചയും ഗതാഗതം തടസ്സപ്പെടും.
നാഗർകോവിൽ-തിരുവനന്തപുരം പ്രതിദിന എക്സ്പ്രസ് (16426), തിരുവനന്തപുരം-നാഗർകോവിൽ പ്രതിദിന എക്സ്പ്രസ് (16427), കൊല്ലം-തിരുവനന്തപുരം പ്രതിദിന എക്സ്പ്രസ് (16425), തിരുവനന്തപുരം-നാഗർകോവിൽ പ്രതിദിന എക്സ്പ്രസ് (16435) എന്നിവ വ്യാഴാഴ്ച പൂർണമായും റദ്ദാക്കി. കന്യാകുമാരി-ബംഗളൂരു െഎലൻറ് എക്സ്പ്രസ് (16525 ) കൊല്ലത്ത് നിന്നാണ് ബംഗളൂരുവിലേക്കുള്ള യാത്ര ആരംഭിക്കുക. നാഗർകോവിൽ-കോട്ടയം എക്സ്പ്രസ് (16366) കൊല്ലത്തുനിന്ന് യാത്ര തുടങ്ങും.