Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
sri m pinarayi vijayan
cancel
Homechevron_rightNewschevron_rightKeralachevron_rightശ്രീ എമ്മിന്​ നൽകിയത്​...

ശ്രീ എമ്മിന്​ നൽകിയത്​ 17 കോടിയിലേറെ കമ്പോള വിലയുള്ള ഭൂമി; ഉത്തരവിൽ ഒമ്പത്​ നിബന്ധനകൾ

text_fields
bookmark_border

തിരുവനന്തപുരം: ആർ.എസ്​.എസ്​-സി.പി.എം ചർച്ചകളിൽ ഇടനില നിന്ന ശ്രീ എമ്മി​െൻറ നേതൃത്വത്തിലെ സത്​സംഗ്​ ഫൗണ്ടേഷന്​ സർക്കാർ തലസ്ഥാനത്ത്​ അനുവദിച്ചത്​ 17 കോടിയിലേറെ (17,484,2697 രൂപ) ക​േമ്പാള വിലയുള്ള ഭൂമി. ചെറുവയ്​ക്കൽ വില്ലേജിൽ ഭവന നിർമാണ ബോർഡി​െൻറ ഉടമസ്ഥതയിലെ ഭൂമിയാണ്​ വർഷം വിലയുടെ രണ്ടു​ ശതമാനം പാട്ടം നിശ്ചയിച്ച്​ 10​ വർഷത്തേക്ക്​ നൽകിയതെന്ന്​ ഭൂമി അനുവദിച്ച് റവന്യൂ വകുപ്പ്​ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

വർഷം 34,96,853 രൂപയാണ്​ ഫൗണ്ടേഷൻ പാട്ടത്തുകയായി നൽകേണ്ടത്​. സത്​സംഗ്​​ ഫൗണ്ടേഷൻ ഇവിടെ 15 ഏക്കർ ഭൂമിയാണ്​ യോഗ ആൻഡ്​​ റിസർച്​​ സെ​ൻറർ ആരംഭിക്കാൻ ആവശ്യപ്പെട്ടത്​. ഭവന നിർമാണ ബോർഡിന്​ ചെറുവയ്​ക്കൽ വില്ലേജിൽ 7.76 ഏക്കർ ഭൂമി സ്വന്തമായുണ്ടായിരുന്നു.

ഇതിൽനിന്ന്​ യു.എ.ഇ കോൺസുലേറ്റ്​, വിദേശ്​ ഭവൻ എന്നിവക്ക്​ രണ്ടേക്കർ ഭൂമി അനുവദിച്ചിരുന്നു. ബാക്കി 5.76 ഏക്കർ ഭൂമിയിൽ നിന്നാണ്​ യോഗ സെൻററി​െൻറ പ്രവർത്തനത്തിനായി നാലേക്കർ അനുവദിച്ചത്​.

1995ലെ മുനിസിപ്പൽ-കോർപറേഷൻ പ്രദേശങ്ങളിലെ ഭൂപതിവ്​ ചട്ടം 21 പ്രകാരം സർക്കാറി​െൻറ അധികാരമുപ​േയാഗിച്ചാണ്​ നടപടി. ഇവി​െട ഒരു ആർ ഭൂമിക്ക്​ 10,80,116 രൂപ ക​േമ്പാള വിലയുണ്ടെന്നാണ്​ കലക്​ടറുടെ റിപ്പോർട്ട്​.

ഭൂമി അനുവദിക്കാൻ ഒമ്പത്​ നിബന്ധനകളാണ്​ ഉത്തരവിലുള്ളത്​. ഭൂമി അനുവദിച്ച ആവശ്യത്തിന്​ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ, പണയ​പ്പെടുത്താനോ അന്യാധീനപ്പെടുത്താനോ പാടില്ല, പാട്ടത്തിനോ ഉപപാട്ടത്തിനോ തറവാടകക്കോ നൽകരുത്​, ​ൈകയേറ്റമില്ലാതെ സംരക്ഷിക്കണം, മരങ്ങൾ മുറിക്കാൻ പാടില്ല, വേണ്ടിവന്നാൽ മുറിക്കുന്നതിന്​ മുമ്പ്​ റവന്യൂ അനുമതിയും പകരം മൂന്നിരട്ടി തൈകൾ നടുകയും വേണം, ഒാരോ മൂന്നുവർഷത്തിലും പാട്ടം പുതുക്കണം, എല്ലാ സാമ്പത്തിക വർഷവും ആദ്യ മൂന്ന്​​ മാസത്തിനകം പാട്ടം അടക്കണം, വീഴ്​ച വന്നാൽ പാട്ടത്തുകയുടെ രണ്ടു​ ശതമാനമോ അതിന്​​ മുകളിലോ പിഴ പലിശ, റോഡ്​ വികസനം-സർവിസ്​ ലൈൻ അടക്കം അടിസ്ഥാന സൗകര്യങ്ങൾക്ക്​ ഭൂമി നൽകേണ്ടിവന്നാൽ നഷ്​ട പരിഹാരം കൂടാതെ നൽകണം, നിബന്ധന ലംഘിച്ചാലോ സ്ഥാപനം പ്രവർത്തന രഹിതമാ​യാലോ ഭൂമി തിരിച്ചെടുക്കും എന്നിവയാണ്​ വ്യവസ്ഥകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sri m
News Summary - Land valued at over Rs 17 crore given to sri m; Nine conditions in the order
Next Story