Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല...

ശബരിമല വിമാനത്താവളത്തിന് പുതുതായി ഏറ്റെടുക്കേണ്ട ഭൂമി ജനവാസമേഖല

text_fields
bookmark_border
ശബരിമല വിമാനത്താവളത്തിന് പുതുതായി ഏറ്റെടുക്കേണ്ട ഭൂമി ജനവാസമേഖല
cancel

കൊച്ചി: ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിന് പുതുതായി ഏറ്റെടുക്കേണ്ട 307 ഏക്കർ ഭൂമി ജനവാസമേഖല. കേന്ദ്ര സർക്കാറിന്‍റെ അനുമതി ലഭിക്കാതെ ജനവാസ മേഖലയടക്കം ഏറ്റെടുക്കാൻ ഉത്തരവിറക്കിയത് സിൽവർ ലൈനിന് സമാനമായ വിവാദത്തിന് വഴിതെളിക്കും.ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം അന്തിമ ഉത്തരവിറക്കേണ്ടത് ജില്ല കലക്ടറാണ്. ചെറുവള്ളിയിലേത് സർക്കാർ ഭൂമിയെന്ന് വാദിക്കുന്ന സർക്കാർ, അത് ഏറ്റെടുക്കാൻ ഉത്തരവിറക്കുന്നത് എങ്ങനെയെന്ന നിയമപ്രശ്നവും ഉയരുന്നു.

ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ ഭൂമിയാണെന്ന് കാട്ടി പാലാ മുൻസിഫ് കോടതിയിൽ സർക്കാർ നൽകിയ ഹരജിയിൽ വാദം തുടങ്ങുന്നത് ഹൈകോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ ഭൂമിയെന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയത്. സർക്കാറിന്‍റെ സ്വന്തമായ ഭൂമി ഏറ്റെടുക്കാൻ ഉത്തരവിറക്കേണ്ട ആവശ്യമില്ലാതിരിക്കെ, ആരുടെ കൈയിൽനിന്നാണ് അത് ഏറ്റെടുക്കുന്നതെന്ന് വ്യക്തമാക്കേണ്ടി വരും.

കൈവശക്കാരായ അയന ചാരിറ്റബിൾ ട്രസ്റ്റിന് ഏറ്റെടുക്കൽ നോട്ടീസ് നൽകിയാൽ അത് അവരുടെ കൈവശാവകാശം ശരിവെക്കലായി മാറുമെന്നും സർക്കാർ ഭൂമിയെന്ന വാദം ദുർബലപ്പെടുമെന്നുമാണ് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഭൂമി ഏറ്റെടുക്കാൻ നിർദേശിച്ച് സർക്കാർ ഇറക്കിയ ഉത്തരവിൽ ചെറുവള്ളി എസ്റ്റേറ്റിന്‍റേതടക്കം സർവേ നമ്പറുകൾ പറഞ്ഞിട്ടുണ്ട്.

ഈ നിർദേശം അനുസരിച്ച് ജില്ല കലക്ടറാണ് അന്തിമ ഉത്തരവ് ഇറക്കേണ്ടത്. ചെറുവള്ളി എസ്റ്റേറ്റിന്‍റെ ഉടമസ്ഥത സർക്കാറിനാണെന്ന് കാട്ടി പാലാ കോടതിയിൽ ഹരജി നൽകിയത് കലക്ടറാണ്.പദ്ധതിയുടെ സാങ്കേതിക സാമ്പത്തിക സാധ്യത പഠനം പൂർത്തീകരിച്ച് പുതുക്കിയ റിപ്പോർട്ട് കേന്ദ്രവ്യോമയാന മന്ത്രാലയത്തിന് 2022 ജൂൺ 30ന് സമർപ്പിച്ചിരുന്നു. വിമാനത്താവളത്തിന് സൈറ്റ് ക്ലീയറൻസ് നൽകുന്നതിനുള്ള സ്റ്റിയറിങ് കമ്മിറ്റി യോഗം വ്യോമയാന സെക്രട്ടറിയുടെ അധ്യക്ഷതയിൽ നവംബർ 22ന് ഡൽഹിയിൽ കൂടിയിരുന്നു.

എന്നാൽ, അനുമതി നൽകി ഉത്തരവായിട്ടില്ല. ചെറുവള്ളി എസ്റ്റേറ്റ് വനം അതിരിടുന്ന ഭൂമിയായതിനാൽ വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ അനുമതിയും ആവശ്യമാണ്.വിമാനത്തവള പദ്ധതി നടപ്പാക്കുന്നതിനുള്ള ചുമതല കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്‍റ് കോർപറേഷനാണ്. കോർപറേഷൻ എം.ഡിയായ എം.ജി. രാജമാണിക്യം റവന്യൂ സ്പെഷൽ ഓഫിസറായിരിക്കെയാണ് ചെറുവള്ളി സർക്കാർ ഭൂമിയാണെന്ന് കണ്ടെത്തി ഏറ്റെടുത്ത് ഉത്തരവിറക്കിയത്.

അതിനിടെ, വിമാനത്താവള റൺവേക്കായി ചെറുവള്ളി എസ്റ്റേറ്റിന് പുറത്തുനിന്ന് സ്ഥലം ഏറ്റെടുക്കുമെന്ന ഉത്തരവ് പ്രദേശവാസികളിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ആദ്യമായാണ് വിമാനത്താവളം എസ്റ്റേറ്റിന് പുറത്തേക്കും നീളുമെന്ന് സർക്കാർ വ്യക്തമാക്കുന്നത്.പദ്ധതിയെ ആഹ്ലാദത്തോടെ വരവേറ്റിരുന്ന നാട്ടുകാരിൽ പുതിയ ഉത്തരവ് കുടിയിറക്കൽ ഭീതി നിറച്ചിരിക്കുകയാണ്.

പുതുവർഷസമ്മാനമായി സർക്കാർ ഉത്തരവ്​; കടമ്പകൾ ഏറെ

കോ​ട്ട​യം: ശ​ബ​രി​മ​ല വി​മാ​ന​ത്താ​വ​ള​ത്തി​ന്​ സ്ഥ​ല​മേ​റ്റെ​ടു​ക്കാ​ൻ സ​ര്‍ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കി​യെ​ങ്കി​ലും ക​ട​മ്പ​ക​ൾ ഏ​റെ. പ്രാ​ഥ​മി​ക ഉ​ത്ത​ര​വ്​ മാ​ത്ര​മാ​ണി​ത്. കേ​ന്ദ്ര​സ​ർ​ക്കാ​റി​ന്‍റെ​യും വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​ത്തി​ന്‍റെ​യും അ​നു​മ​തി ല​ഭി​ച്ച​ശേ​ഷ​മാ​കും അ​ന്തി​മ ഉ​ത്ത​ര​വ്. ഇ​തി​ന്​ മു​ന്നോ​ടി​യാ​യി പ​രി​സ്ഥി​തി ആ​ഘാ​ത പ​ഠ​ന​മ​ട​ക്കം പൂ​ർ​ത്തി​യാ​ക്കേ​ണ്ടി​വ​രും.

നേ​ര​ത്തേ​യും സ​മാ​ന​രീ​തി​യി​ൽ ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. 2263.18 ഏ​ക്ക​ർ വ​രു​ന്ന ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റ്​ ഏ​റ്റെ​ടു​ക്കാ​ൻ കോ​ട്ട​യം ക​ല​ക്ട​ർ​ക്ക് അ​നു​വാ​ദം ന​ൽ​കി​യാ​യി​രു​ന്നു റ​വ​ന്യൂ വ​കു​പ്പ് ഉ​ത്ത​ര​വ്. ഭൂ​മി​യി​ലെ കെ​ട്ടി​ട​ങ്ങ​ൾ​ക്കും മ​ര​ങ്ങ​ൾ​ക്കു​മു​ള്ള ന​ഷ്ട​പ​രി​ഹാ​രം കോ​ട​തി​യി​ൽ കെ​ട്ടി​വെ​ക്കു​മെ​ന്നും ഇ​തി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ഇ​തി​നെ​തി​രെ ചെ​റു​വ​ള്ളി എ​സ്​​റ്റേ​റ്റി​ന്‍റെ കൈ​വ​ശ​ക്കാ​രാ​യ ബി​ലീ​വേ​ഴ്സ് ച​ർ​ച്ചി​ന് കീ​ഴി​ലു​ള്ള ഗോ​സ്പ​ൽ ഓ​ഫ് ഏ​ഷ്യ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ്​ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ചു. ഇ​ത്​ പ​രി​ഗ​ണി​ച്ച ഹൈ​കോ​ട​തി സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്​ റ​ദ്ദാ​ക്കു​ക​യും നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ക്കാ​ൻ നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തു.

ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യി​ട്ടാ​ണ്​ പു​തി​യ ഉ​ത്ത​ര​വ്​. സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്​ പു​റ​ത്തു​വ​ന്ന​തി​നു​പി​ന്നാ​ലെ എ​സ്​​റ്റേ​റ്റി​ന്‍റെ ഉ​ട​മ​സ്ഥാ​വ​കാ​ശം അം​ഗീ​ക​രി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ ബി​ലീ​വേ​ഴ്സ് ച​ർ​ച്ച്​ രം​ഗ​ത്ത്​ എ​ത്തി​ക്ക​ഴി​ഞ്ഞു. ഇ​ത്​ സ​ർ​ക്കാ​റി​ന്​ അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ല. ഇ​തോ​ടെ ബി​ലീ​വേ​ഴ്സ് ച​ർ​ച്ച്​ നി​യ​മ​വ​ഴി​യി​ലേ​ക്ക്​ നീ​ങ്ങു​മെ​ന്നാ​ണ്​ വി​വ​രം. സ​മ​വാ​യ​ച​ർ​ച്ച​ക​ൾ​ക്കു​ള്ള നീ​ക്ക​ങ്ങ​ളും ന​ട​ക്കു​ന്നു​ണ്ട്.

നി​ല​വി​ൽ ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ കോ​ട്ട​യം ജി​ല്ല ഭ​ര​ണ​കൂ​ടം ന​ൽ​കി​യ സി​വി​ൽ കേ​സ്​ പാ​ലാ സ​ബ്​ കോ​ട​തി​യി​ലാ​ണ്. ഇ​ത്​ നി​ല​നി​ൽ​ക്കെ, സ​ർ​ക്കാ​റി​ന്​ ഭൂ​മി ഏ​റ്റെ​ടു​​ക്കാ​ൻ ത​ട​സ്സ​മി​ല്ലെ​ങ്കി​ലും കേ​ന്ദ്ര അ​നു​മ​തി​യ​ട​ക്കം ല​ഭി​ച്ചാ​ലേ ഇ​തി​ലേ​ക്ക്​ ചു​വ​ടു​വെ​ക്കാ​ൻ ക​ഴി​യു​ക​യൂ​വെ​ന്ന്​ നി​യ​മ​വി​ദ​ഗ്​​ധ​ർ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sabarimala Airport
News Summary - Land to be newly acquired for Sabarimala Airport is residential area
Next Story