കോന്നിയിൽ മൂന്നിടത്ത് ഉരുൾപൊട്ടൽ; വീടുകൾ തകർന്നു
text_fieldsപത്തനംതിട്ട: കോന്നി, അരുവാപ്പുലം പഞ്ചായത്തുകളുടെ വിവിധ മേഖലകളിലെ മൂന്നിടത്ത് ശക്തമായ ഉരുൾപൊട്ടൽ. മൂന്ന് വീടുകൾ പൂർണമായും നിരവധി വീടുകൾ ഭാഗികമായും തകർന്നതായാണ് ഒൗദ്യോഗിക വിവരം. ശനിയാഴ്ച വൈകീട്ട് നാേലാടെ ഉൗട്ടുപാറ, ചെളിക്കുഴി, മുറ്റാക്കുഴി ഭാഗത്തും മുപേഴുങ്കൽ കൊട്ടാരത്തിൽ ഭാഗത്തുമാണ് ശക്തമായ ഉരുൾപൊട്ടൽ ഉണ്ടായത്.
ഇൗ സമയം മുതൽ പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയുടെ വി.കോട്ടയം മുതൽ മുറിഞ്ഞകൽ ഭാഗത്തും അരുവാപ്പുലം പഞ്ചായത്തിലെ പുളിഞ്ചാണി മുതൽ രാധപ്പടി വരെയും റോഡുകൾ പൂർണമായി വെള്ളത്തിൽ മുങ്ങി. മൂന്ന് മണിക്കൂർ കഴിഞ്ഞിട്ടും ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിഞ്ഞില്ല.
നിരവധി യാത്രക്കാർ മണിക്കൂറുകളോളം വഴിയിൽ കുടുങ്ങി. രാത്രി വൈകിയും ഗതാഗതം പൂർണമായി പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. ഉരുൾപൊട്ടി വെള്ളം കയറിയ ഭാഗങ്ങളിൽ അടൂർ പ്രകാശ് എം.എൽ.എ, ഡെപ്യൂട്ടി കലക്ടർ, കോന്നി തഹസിൽദാർ എന്നിവർ സന്ദർശിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
