Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മേപ്പാടിയിലെ മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾപ്പൊട്ടൽ ദൃശ്യങ്ങൾ
cancel
camera_alt

മേപ്പാടിയിലെ മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾപ്പൊട്ടൽ ദൃശ്യങ്ങൾ

Homechevron_rightNewschevron_rightKeralachevron_rightമേപ്പാടി മുണ്ടക്കൈയിൽ...

മേപ്പാടി മുണ്ടക്കൈയിൽ ഉരുൾപൊട്ടി

text_fields
bookmark_border

വയനാട്: മേപ്പാടി മുണ്ടക്കൈയിൽ ഉരുൾപ്പൊട്ടൽ. മുണ്ടക്കൈ പുഞ്ചിരിമട്ടത്ത് ഇന്ന് രാവിലെ ആറു മണിയോടെയാണ് ഉരുൾപൊട്ടലുണ്ടായത്. ആളപായമില്ലെന്നാണ് വിവരം. ആർക്കും പരിക്കില്ല. പുഞ്ചിരിമട്ടം ആദിവാസി കോളനിക്ക് സമീപമാണ് ഉരുൾപൊട്ടിയത്.


റാണിമല ഭാഗത്ത് വനത്തിലാണ് ഉരുൾപൊട്ടിയത്. തുർന്നുണ്ടായ മല​െവള്ളപ്പാച്ചിലിൽ മരങ്ങൾ ഒഴുകി വന്ന് ഒരു ഇരുമ്പ് പാലത്തിൽ തടഞ്ഞു നിന്നതിനാൽ വെള്ളം കരകവിഞ്ഞൊഴുകി ഏതാനും വീടുകൾക്ക് കേടു സംഭവിച്ചു. മുണ്ടക്കൈ-റാണിമല റോഡിലുള്ള ഈ പാലം പുർണമായി തകർന്നു. റോഡിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്​.


വെള്ളപ്പാച്ചിലിൽ ഒരു വീട്​ ഒറ്റപ്പെട്ടുപോയി. വീട്ടിൽ കുടുങ്ങിക്കിടക്കുന്ന കുടുംബാംഗങ്ങളെ രക്ഷപെടുത്താൻ ഫയർഫോഴ്സ് സ്ഥലത്തെത്തിയിട്ടുണ്ട്. പുഞ്ചിരി മട്ടത്തെ സ്വകാര്യ റിസോർട്ടി​െൻറ പുഴയോടു ചേർന്ന മതിൽക്കെട്ടും ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ വെള്ളമൊ​ഴുക്കിൽ തകർന്നിട്ടുണ്ട്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MeppadiLand sliding
Next Story