Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേളകത്ത്​ ഉരുൾപൊട്ടൽ;...

കേളകത്ത്​ ഉരുൾപൊട്ടൽ; കൃഷിനാശം

text_fields
bookmark_border
കേളകത്ത്​ ഉരുൾപൊട്ടൽ; കൃഷിനാശം
cancel
camera_alt

കേളകം പഞ്ചായത്തിലെ വെണ്ടേക്കുംചാൽ മേമലയിൽ ഉണ്ടായ ഉരുൾപൊട്ടൽ

കേളകം (കണ്ണൂർ): കേളകം പഞ്ചായത്ത് അടയ്ക്കാത്തോട്ടിലെ വെണ്ടേക്കുംചാലിന് സമീപം മേമലയിൽ ഉരുൾപൊട്ടി ക്യഷി നാശം. വെള്ളിയാഴ്​ച രാത്രിയോടെയാണ് സംഭവം. വനത്തിലാണ് ഉരുൾപൊട്ടിയത്​.

ഉരുൾപൊട്ടലിൽ മലയടിവാരത്തെ നിരവധി കർഷകരുടെ കാർഷിക വിളകൾ നശിച്ചു. മുമ്പും ഈ മേഖലയിൽ ഉരുൾപൊട്ടലുകൾ ഉണ്ടായിട്ടുണ്ട്.


കനത്ത മഴയിൽ തകർന്ന കണിച്ചാർ എട്ടുകാലി മുക്കിലെ വയലിൽ മൈക്കിളി​െൻറ വീട്​

അതേസമയം, കനത്ത മഴയിൽ കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് എട്ടുകാലി മുക്കിലെ വയലിൽ മൈക്കിളി​െൻറ വീട്​ തകർന്നു. ശനിയാഴ്ച പുലർച്ചെ മൂന്നുമണിയോടെയായിരുന്നു അപകടം. വീടിനുള്ളിൽ ആളുണ്ടായിരുന്നെങ്കിലും തലനാരിഴയ്ക്ക് രക്ഷപെട്ടു.

പാൽ ചുരം റോഡിൽ മുളങ്കൂട്ടം ഇടിഞ്ഞ് വീണു

കൊട്ടിയൂർ പാൽ ചുരത്തിൽ ആശ്രമം വളവിന് സമീപം മുളങ്കൂട്ടം ഇടിഞ്ഞ് വീണ് ഗതാഗതം തടസ്സ​െപ്പട്ടു. ശനിയാഴ്​ച പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. മണ്ണ​ുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് തടസം നീക്കി ഗതാഗതം പുനസ്ഥാപിച്ചു.

കൊട്ടിയൂർ -വയനാട്- ചുരം റോഡിലെ പാൽചുരത്തിൽ ആശ്രമം വളവിന് സമീപം ഇടിഞ്ഞ് വീണ മുളങ്കൂട്ടം നാട്ടുകാർ നീക്കം ചെയ്യുന്നു

വെള്ളിയാഴ്​ച പാതയുടെ വിവിധ ഭാഗങ്ങളിൽ മലയിടിച്ചിലുണ്ടായിരുന്നു. വയനാട് ചുരം ഡിവിഷൻ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പാതയിലെ തടസ്സങ്ങൾ നീക്കം ചെയ്തിട്ടുണ്ട്. മണ്ണിടിച്ചിൽ തുടരുന്നതിനാൽ യാത്രക്കാർക്ക് ജാഗ്രത നിർദേശം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottiyurkelakamkerala rainkerala floodkerala land slidepalchuram
Next Story