ദുരന്തനിവാരണ സേന വൈകി എത്തിയത് അക്ഷന്തവ്യമായ തെറ്റ് - ചെന്നിത്തല
text_fieldsകട്ടിപ്പാറ: ഉരുൾ പൊട്ടൽ ദുരന്തം വിതച്ച കരിഞ്ചോലക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദുരിത ബാധിതരെ പുനഃരധിവസിപ്പിക്കാൻ വേണ്ട നടപടികൾ നടപ്പിലാക്കണമെന്നും ദുരന്ത ബാധിത സ്ഥലം സന്ദർശിച്ച് ചെന്നിത്തല പറഞ്ഞു.
ആറു വീടുകൾ തകരുകയും ഏഴുപേരെ പ്രകൃതി ക്ഷോഭത്തിൽ കാണാതാവുകയും ചെയ്തിരിക്കുന്നു.ഇന്നലെ ദുരന്ത നിവാരണ സേന പ്രദേശത്ത് എത്തിയത് വളരെ വൈകിയാണ്. പുലർച്ചെ നടന്ന സംഭവത്തിന് രക്ഷാ പ്രവർത്തനത്തിനായി ദുരന്തനിവാരണ സേന എത്തുന്നത് വൈകീട്ടാണ്. ഇത് അക്ഷന്തവ്യമായ തെറ്റാണ്. മലബാർ മേഖലയുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കോഴിക്കോട് ദുരന്തനിവാരണ സേനയുടെ ഒരു യൂണിറ്റ് ആവശ്യമാണെന്നും ചെന്നിത്തല പറഞ്ഞു.
മരിച്ചവരുടെ ബന്ധുക്കൾക്ക് അടിയന്തര സഹായം നൽകണം. സർക്കാറിെൻറ അനുമതിയില്ലാതെ ഇൗ പ്രദേശത്ത് നാലുലക്ഷം ലിറ്റർ വെള്ളം സംരക്ഷിക്കുന്ന ജലസംഭരണി നിർമിച്ചത് ഗൗരവം അർഹിക്കുന്ന വിഷയമാണ്. ഇത് മനുഷ്യനിർമിത ദുരന്തമാണ്. ഇൗ ജലസംഭരണിയാണ് ദുരന്തത്തിെൻറ ആഘാതം വർധിപ്പിച്ചത്. ഇത് നിർമിച്ചത് ആരാണെന്ന് കണ്ടെത്തി അവർക്കെതിരെയും ഇൗ ജലസംഭരണി നിർമിക്കുന്നതിന് സഹായിച്ച ഉദ്യോഗസ്ഥർക്കെതിരെയും ശക്തമായ നടപടി ഉണ്ടാകണമെന്നും ചെന്നിത്തല പറഞ്ഞു.
ചെന്നിത്തലക്കൊപ്പം എം.കെ രാഘവൻ എം.പിയും എം.െഎ ഷാനവാസ് എം.പിയും സ്ഥലം സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
