അട്ടപ്പാടിയിലെ ഭൂമി തട്ടിപ്പ് : സമഗ്രമായ സ്റ്റാറ്റസ് റിപ്പോർട്ട് ഒരുക്കാൻ ഐ.ടി.ഡി.പി തയാറാകണമെന്ന് എം. ഗീതാനന്ദൻ
text_fieldsപാലക്കാട് : അട്ടപ്പാടിയിലെ ആദിവാസി ഭൂമി തട്ടിയെടുക്കുന്ന പരാതികളിൽ സമഗ്രമായ സ്റ്റാറ്റസ് റിപ്പോർട്ട് ഒരുക്കാൻ ഐ.ടി.ഡി.പി തയാറാകണമെന്ന് ആദിവാസി ഗോത്രമഹാസഭ സംസ്ഥാന കോർഡിനേറ്റർ എം. ഗീതാനന്ദൻ. അപ്പാടിയിലെ ആദിവാസി ഭൂമി കൈയേറ്റം അവസാനിപ്പിക്കുക, മാധ്യമപ്രവർത്തകൻ ഡോ.ആർ. സുനിലിനെതിരെ രജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കുക, കൈയേറ്റങ്ങൾക്ക് സംരക്ഷണം നൽകുന്ന പൊലീസ് നയം വസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പട്ടികജാതി കോഡിനേഷൻ കമ്മിറ്റി പാലക്കാട് കലക്ടറേറ്റിനു മുന്നിൽ നടത്തിയ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗിരിജൻ സർവീസ് സൊസൈറ്റി ഭൂമി ആദിവാസികൾക്ക് തിരിച്ചു നൽകണമെന്നും ആദിവാസികളിൽ നിന്നും സൊസൈറ്റി ആധാരങ്ങൾ തിരിച്ചു നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അട്ടപ്പാടിയിലെ ആദിവാസി ഭൂമി കൈയേറ്റം പുറത്ത് വരാതിരിക്കാനാണ് വാർത്ത നൽകിയ മാധ്യമ പ്രവർത്തകനെതിരെ കേസ് എടുത്തതെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് സംസാരിച്ച ദളിത് മഹാസഭ സംസ്ഥാന പ്രസിഡൻറ് സി.എസ് മുരളി നെഞ്ചി തട്ടിയെടുക്കുന്നതിന് ഒത്താശ ചെയ്ത സി.പി.ഐ നേതാവിെൻറ പേരിൽ പട്ടികജാതി വർഗ അതിക്രമ തടയൽ നിയമമനുസരിച്ച് കേസ് എടുക്കണമെന്നും ആവശ്യപ്പെട്ടു.
ആദിവാസികൾക്ക് കേന്ദ്രസർക്കാർ അനുവദിച്ച 8,000 ഏക്കറോളം നിക്ഷിപ്ത വനഭൂമി ഭൂമി ആദിവാസികൾക്ക് നൽകുക, അട്ടപ്പാടി ആദിവാസി മേഖലകൾ പട്ടികവർഗമേഖലകളായി പ്രഖ്യാപിച്ച് പെസ നിയമം നടപ്പാക്കുക, 1960 കളിലെ സെറ്റിൽ മെ ന്റ് രജിസറ്ററുകളിൽ ആദിവാസി ഭൂമി എന്ന രേഖപ്പെടുത്തിയ വസ്തുവിന്റെ ക്രയവിക്രയങ്ങളെ കുറിച്ച് അന്വേഷിക്കുക, ആദിവാസികളുടെ ദുരൂഹമണങ്ങളെക്കുറിച്ച് അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സത്യഗ്രഹം. പരിപാടിയിൽ എസ്.സി-എസ്. ടി കോഡിനേഷൻ കമ്മിറ്റി ചെയർമാൻ കെ. മായാണ്ടി അധ്യക്ഷത വഹിച്ചു. പ്ലാച്ചിമട സമരം നേതാവ് വിളയോടി വേണുഗോപാൽ മുഖ്യപ്രഭാഷണം നടത്തി. സോറിയൻ മൂപ്പൻ(അട്ടപ്പാടി), കാർത്തികേയൻ മംഗലം( മനുഷ്യാവകാശ പ്രവർത്തകൻ), മാരിയപ്പൻ നീലിപ്പാറ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

