Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭൂമി വിൽപന: ആർച്​...

ഭൂമി വിൽപന: ആർച്​ ബിഷപ്പിനെ നീക്കണമെന്ന്​​ മാർപാപ്പക്ക്​ കത്ത്​

text_fields
bookmark_border
george-alanchery
cancel

കൊ​ച്ചി: എ​റ​ണാ​കു​ളം അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യു​ടെ ഭൂ​മി​വി​ൽ​പ​ന​യി​ൽ കോ​ടി​ക​ളു​ടെ ന​ഷ്​​ട​മു​ണ്ടാ​യ​തി​നെ​ക്കു​റി​ച്ച്​ സീ​റോ മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച് ബി​ഷ​പ്​ ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ്​ ആ​ല​ഞ്ചേ​രി​യെ മാ​റ്റി​നി​ർ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ മാ​ർ​പാ​പ്പ​ക്ക്​ ക​ത്ത്. മ​ദ​ർ തെ​രേ​സ ഗ്ലോ​ബ​ൽ ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ വി.​ജെ. ഹൈ​സി​ന്തി​​​െൻറ പേ​രി​ൽ ഒ​രു കൂ​ട്ടം വി​ശ്വാ​സി​ക​ളാ​ണ്​ ക​ത്ത​യ​ച്ച​ത്. 

നി​കു​തി വെ​ട്ടി​പ്പും ക​ള്ള​പ്പ​ണ ഇ​ട​പാ​ടും ന​ട​ന്ന ഭൂ​മി​വി​ൽ​പ​ന​യി​ൽ ആ​ർ​ച്​ ബി​ഷ​പ്പി​നെ മാ​റ്റി​നി​ർ​ത്തി പ്ര​ത്യേ​ക ക​മീ​ഷ​നെ വെ​ച്ച്​ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​ണ്​ പ​രാ​തി​യി​ലെ ആ​വ​ശ്യം. ഭൂ​മി ഇ​ട​പാ​ടി​​​െൻറ വി​ശ​ദാം​ശ​ങ്ങ​ളെ​ല്ലാം ക​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സ​ഹാ​യ​മെ​ത്രാ​ന്മാ​രു​ടെ അ​നു​മ​തി​യി​ല്ലാ​തെ ന​ട​ന്ന ഭൂ​മി ഇ​ട​പാ​ടു​ക​ൾ കാ​നോ​നി​ക നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെ​ന്നും ക​ത്തി​ൽ പ​റ​യു​ന്നു. ക​ർ​ദി​നാ​ളി​നു​മേ​ൽ മാ​ർ​പാ​പ്പ​ക്ക്​ മാ​ത്ര​മാ​ണ്​ അ​ധി​കാ​ര​മെ​ന്ന​തി​നാ​ലാ​ണ്​ ക​ത്ത​യ​ച്ച​തെ​ന്ന്​ ഹൈ​സി​ന്ത്​ പ​റ​ഞ്ഞു. സ​ഭ നി​യോ​ഗി​ച്ച അ​ന്വേ​ഷ​ണ ക​മീ​ഷ​ൻ റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്​ ക​ർ​ദി​നാ​ളി​നു​ത​ന്നെ ആ​യ​തി​നാ​ൽ അ​തി​​​െൻറ സ​ത്യ​സ​ന്ധ​ത​യി​ൽ സം​ശ​യ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. 

60 കോ​ടി​യു​ടെ ക​ടം വീ​ട്ടാ​ൻ 75 കോ​ടി​യോ​ളം വി​ല വ​രു​ന്ന ഭൂ​മി 28 കോ​ടി​ക്ക്​ വി​ൽ​ക്കു​ക​യും ഇ​തി​ൽ 19 കോ​ടി ബാ​ക്കി കി​ട്ടാ​നി​രി​േ​ക്ക ഭൂ​മി ആ​ധാ​രം ചെ​യ്​​ത്​ ന​ൽ​കു​ക​യും ചെ​യ്​​ത മാ​ർ ജോ​ർ​ജ്​ ആ​ല​ഞ്ചേ​രി​യു​ടെ ന​ട​പ​ടി​യാ​ണ്​ വി​വാ​ദ​മാ​യ​ത്. 

അ​തി​രൂ​പ​ത​ക്ക്​ കോ​ടി​ക​ളു​ടെ ന​ഷ്​​ട​മു​ണ്ടാ​ക്കി കൂ​ടു​ത​ൽ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി വ​രു​ത്തി​വെ​ച്ച​വ​ർ എ​ത്ര ഉ​ന്ന​ത​രാ​യാ​ലും ന​ട​പ​ടി വേ​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ ഒ​രു  വി​ഭാ​ഗം വൈ​ദി​ക​ർ രം​ഗ​ത്തു​വ​ന്നി​രു​ന്നു. ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ മാ​ത്രം വി​നി​യോ​ഗി​ക്കാ​ൻ വി​ദേ​ശ മി​ഷ​ണ​റി സം​ഘം കൈ​മാ​റി​യ ഭൂ​മി​പോ​ലും ക​രാ​ർ ലം​ഘി​ച്ച്​ വി​ൽ​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, ത​ങ്ങ​ളു​ടെ അ​റി​വോ സ​മ്മ​ത​മോ ഇ​ല്ലാ​തെ ഇ​ട​നി​ല​ക്കാ​ര​ൻ ക​രാ​ർ ലം​ഘി​ച്ച്​ ഭൂ​മി 36 പേ​ർ​ക്കാ​യി വി​റ്റു എ​ന്നാ​ണ്​ അ​തി​രൂ​പ​ത​യു​ടെ നി​ല​പാ​ട്. ഇ​തി​നി​ടെ, വി​ഷ​യ​ത്തി​ൽ പ​ര​സ്യ​മാ​യി പ്ര​തി​ക​രി​ക്കു​ന്ന​തി​ന്​ വൈ​ദി​ക​ർ​ക്ക്​ വി​ല​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യ​താ​യും പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pope franciskerala newsMar George Alencherrymalayalam newsLand Sale IssueSyro-Malabar Sabha
News Summary - Land Sale Issue: Letter Send to Pope Francis against to Archbishop Mar George Alencherry -Kerala News
Next Story