Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസീറോമലബാര്‍ സഭയിലെ...

സീറോമലബാര്‍ സഭയിലെ വിവാദ ഭൂമിയിടപാട്: ഹരജി കോടതി ഫയലില്‍ സ്വീകരിച്ചു

text_fields
bookmark_border
actress attack
cancel

കൊച്ചി: സീറോ മലബാർ സഭയിലെ വിവാദ ഭൂമി ഇടപാട്​ സംഭവത്തിൽ കേസ്​ എടുക്കണമെന്നാവശ്യപ്പെട്ട്​ സമർപ്പിച്ച ഹരജി കോടതി ഫയലിൽ സ്വീകരിച്ചു. കർദിനാൾ ജോർജ്​ ആല​േഞ്ചരി, ഫാ.ജോഷി പുതുവ, മോൺ സെബാസ്​റ്റ്യൻ വടക്കുംപാടൻ എന്നിവരെ ​എതിർകക്ഷികളാക്കി കാത്തലിക്​ അസോസിയേഷൻ ഫോർ ജസ്​റ്റിസ്​ സംഘടനയുടെ പ്രസിഡൻറ്​ അഡ്വ.പോളച്ചൻ പുതുപ്പാറ നൽകിയ ഹരജിയാണ്​ എറണാകുളം ചീഫ്​ ജുഡീഷ്യൽ മജിസ്​ട്രേറ്റ്​ കോടതി ഫയലിൽ സ്വീകരിച്ചത്​. കേസ്​ സംബന്​ധിച്ച്​ മൊഴിയെടുക്കലടക്കമുള്ള ​തുടർ നടപടികൾക്കായി കേസ്​ ഇൗമാസം 29 ന്​ വീണ്ടും പരിഗണിക്കും.

അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയോട്​ ചേർന്ന്​ മെഡിക്കൽ കോളജ്​ തുടങ്ങാനായി 23.22 ഏക്കർ ഭൂമി വാങ്ങിയതിലും ഇതിലെ ബാങ്കിലെ വായ്​പ ഇടപാട്​ അവസാനിപ്പിക്കാൻ കൊച്ചി നഗരത്തിലെ അഞ്ചിടങ്ങളിലെ വസ്​തുക്കൾ വിൽപന നടത്തിയതിലും ക്രമക്കേട്​ നടന്നതായാണ്​ ഹരജിക്കാര​​െൻറ ആരോപണം. തൃക്കാക്കര നൈപുണ്യ സ്​കൂളിന്​ സമീപം 70.15​ സ​െൻറ്​, തൃക്കാക്കര ഭാരത മാതാ കോളജിന്​ എതിർവശത്ത്​ 62.33 സ​െൻറ്​, തൃക്കാക്കര കരുണാലയത്തി​ന്​ സമീപം 99.44സ​െൻറ്​, കാക്കനാട്​ നിലംപതിഞ്ഞ മുകളിൽ 20.35സ​െൻറ, മരടിൽ 54.71സ​െൻറ്​ വസ്​തുക്കൾ എന്നിവയുടെ വിൽപനയിലൂടെ സഭക്ക്​ 18 കോടിയിലേറെ രൂപയുടെ നഷ്​ടം സംഭവിച്ചതായും ആരോപിക്കുന്നുണ്ട്​.

കൂടാതെ, കോതമംഗലം കോട്ടപ്പടിയിലും ഇടുക്കി ദേവികുളത്തും സഭ വാങ്ങിയ ഏക്കറുകണക്കിന്​ ഭൂമി ഉപയോഗ ശൂന്യമാണെന്നും വിവിധ ഇടപാടുകളിലൂടെ സഭക്ക്​ 84 കോടിയുടെ നഷ്​ടം സംഭവിച്ചതായും ഹരജയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്​. നേരത്തേ എറണാകുളം സെൻട്രൽ പൊലീസിനും എറണാകുളം റേഞ്ച്​ ​െഎ.ജിക്കും പരാതി നൽകിയിരുന്നെങ്കിലും തുടർ നടപടി സ്വീകരിച്ചില്ലെന്നും ഹരജിക്കാരൻ ആരോപിക്കുന്നു.ഭൂമിയുടെ വില കുറച്ച്​ കാണിച്ച്​ രജിസ്​ട്രേഷൻ നടത്തിയതിലൂടെ സർക്കാറിന്​ വൻ നഷ്​ടം സംഭവിച്ചതായും ചൂണ്ടിക്കാട്ടിയിട്ടുണ്ട്​.  

ഇൗ സാഹചര്യത്തിൽ സംഭവവുമായി ബന്​ധപ്പെട്ട്​ അന്വേഷണം നടത്താൻ കോടതി പൊലീസിന്​ നിർദേശം നൽകണമെന്നാണ്​ ആവശ്യം. ഹരജിയിൽ ഏഴ്​ പേരെ സാക്ഷികളായി ഉൾപ്പെടുത്തിയിട്ടുണ്ട്​. പരാതിക്കാര​​െൻറതടക്കമുള്ള മൊഴികൾ രേഖപ്പെടുത്തിയ ശേഷമാവും കോടതി കേസ്​ അന്വേഷണത്തിനായി പൊലീസിന്​ കൈമാറണമോ തള്ളണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുക. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsLand Sale Issue
News Summary - land sale issue- Kerala news
Next Story