തളിപ്പറമ്പ്: അല്ലാഹുവിെൻറ ഭൂമിയും കൃഷിക്കാരുടെ ഭൂമിയും തട്ടിയെടുത്തവർ രക്ഷപ്പെടാൻ പാടില്ലെന്ന് സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ. തളിപ്പറമ്പ് താലൂക്കിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കണമെന്ന ആവശ്യമുന്നയിച്ച് കേരള കർഷക സംഘം ജില്ല കമ്മിറ്റി നടത്തിയ തളിപ്പറമ്പ് താലൂക്ക് ഓഫിസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തളിപ്പറമ്പിൽ വഖഫ് ഭൂമിയിലാണ് ലീഗ് ഓഫിസ് പോലും പണിതതെന്നും നൂറുകണക്കിന് ഏക്കർ ഭൂമി ചിലർ തങ്ങളുടേതാണ് എന്നുപറഞ്ഞ് കൈക്കലാക്കിയിരിക്കുകയുമാണ്. ഭൂമി പിടിച്ചെടുക്കണം. എന്നാൽ, ആ നയം നടപ്പാക്കാതിരിക്കുകയാണ് ചില ഉദ്യോഗസ്ഥർ. അവർ കാണിക്കുന്ന തോന്നിവാസം നിയന്ത്രിക്കേണ്ടത് റവന്യൂ മന്ത്രിയാണ്.
ശ്മശാനംപോലും ചിലർ കൈക്കലാക്കി. വഖഫ് സ്വത്ത് അന്യാധീനപ്പെടാൻ പാടില്ല. പുല്ലായ്ക്കൊടി ചന്ദ്രൻ അധ്യക്ഷത വഹിച്ചു. പി.വി. ഗോപിനാഥ്, കെ. സന്തോഷ്, എം. വേലായുധൻ, കെ. കൃഷ്ണൻ, എം.വി. ജനാർദനൻ തുടങ്ങിയവർ സംസാരിച്ചു.