Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭൂപരിഷ്‍കരണം 2.0: പഠന...

ഭൂപരിഷ്‍കരണം 2.0: പഠന സമിതി ഉടൻ

text_fields
bookmark_border
https://www.madhyamam.com/tags/land-reforms
cancel

കൊ​ച്ചി: യു.​ഡി.​എ​ഫ് സ​ർ​ക്കാ​ർ ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ച ‘ഭൂ​പ​രി​ഷ്ക​ര​ണം 2.0’ ന​ട​പ്പാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച്‌ പ​ഠി​ക്കാ​ൻ ഉ​ട​ൻ സ​മി​തി​യെ നി​യോ​ഗി​ക്കും. സ​മി​തി അം​ഗ​ങ്ങ​ളു​ടെ പ​ട്ടി​ക ത​യാ​റാ​യെ​ന്നും ഈ ​ആ​ഴ്ച ത​ന്നെ പ്ര​ഖ്യാ​പി​ക്കു​മെ​ന്നും റ​വ​ന്യൂ മ​ന്ത്രി എ.​പി. അ​നി​ൽ​കു​മാ​ർ ‘മാ​ധ്യ​മ’​ത്തോ​ട് പ​റ​ഞ്ഞു.

നി​ല​വി​ലെ ഭൂ​പ​രി​ഷ്ക​ര​ണ നി​യ​മ​ത്തി​ൽ വി​പു​ല മാ​റ്റം വ​രു​ത്തി​ല്ല. എ​ന്തെ​ല്ലാം മാ​റ്റ​ങ്ങ​ളാ​വാ​മെ​ന്ന് പ​ഠി​ക്കാ​നാ​ണ് സ​മി​തി​യെ നി​യോ​ഗി​ക്കു​ന്ന​ത്. നി​ല​വി​ലെ നി​യ​മം സം​സ്ഥാ​ന​ത്ത് വ​ലി​യ സാ​മൂ​ഹി​ക മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം, പ​ട്ടി​ക​ജാ​തി​ക്കാ​ർ, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ തു​ട​ങ്ങി ആ ​നി​യ​മ​ത്തി​ന്റെ ഗു​ണ​ഫ​ലം ല​ഭി​ക്കാ​തെ പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​രു​ണ്ട്. അ​വ​ർ​ക്ക് എ​ങ്ങി​നെ ഭൂ​മി ല​ഭ്യ​മാ​ക്കാ​മെ​ന്ന​തി​നാ​ണ് മു​ൻ​ഗ​ണ​ന. ഭൂ​പ​രി​ഷ്ക​ര​ണ നി​യ​മ​ത്തി​ന്റെ ഗു​ണ​ഭോ​ക്താ​ക്ക​ൾ കൂ​ടി​യാ​ന്മാ​രാ​യി​രു​ന്നു. കൂ​ടി​യാ​ന്മാ​ർ പോ​ലും അ​ല്ലാ​തി​രു​ന്ന​വ​രാ​ണ് പി​ന്ത​ള്ള​പ്പെ​ട്ട​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

തോ​ട്ടം മേ​ഖ​ല ഒ​ഴി​കെ മ​റ്റെ​ല്ലാ​യി​ട​ത്തും കൈ​വ​ശം വെ​ക്കാ​വു​ന്ന ഭൂ​മി​യു​ടെ പ​രി​ധി 15 ഏ​ക്ക​റാ​യി നി​ജ​പ്പെ​ടു​ത്തി. തോ​ട്ട​ഭൂ​മി ആ​യി​ര​ക്ക​ണ​ക്കി​ന് ഏ​ക്ക​റാ​ണെ​ങ്കി​ൽ പോ​ലും കൈ​വ​ശം വെ​ക്കാം. അ​തി​ൽ എ​ന്ത് മാ​റ്റം വ​രു​ത്താ​ൻ ക​ഴി​യു​മെ​ന്ന് പ​രി​ശോ​ധി​ക്കും. സം​സ്ഥാ​ന​ത്ത് നി​ക്ഷേ​പ​ത്തി​ന് പ​ല​രും ത​യാ​റാ​ണ്. പ​ക്ഷേ, അ​വ​ർ​ക്ക് ന​ൽ​കാ​ൻ ഭൂ​മി​യി​ല്ല. തോ​ട്ട​ഭൂ​മി​യി​ൽ അ​തി​ന്റെ സ്വ​ഭാ​വം നി​ല​നി​ർ​ത്തി​ക്കൊ​ണ്ട് എ​ന്ത് വൈ​വി​ധ്യം കൊ​ണ്ടു​വ​രാ​മെ​ന്നും പ​രി​ശോ​ധി​ക്കും.

തോ​ട്ട ഭൂ​മി കേ​സു​ക​ൾ ന​ട​ത്തു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി​ല്ല. അ​തി​നാ​യി ഗ​വ. പ്ലീ​ഡ​റെ നി​യോ​ഗി​ച്ചു ക​ഴി​ഞ്ഞു. കേ​സു​ക​ളു​ടെ തു​ട​ർ​ന​ട​പ​ടി​ക്ക് കൂ​ടു​ത​ൽ പ്ര​ഗ​ത്ഭ​രെ നി​യോ​ഗി​ക്കേ​ണ്ട​തു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കും. മ​ല​യോ​ര മേ​ഖ​ല​യി​ൽ അ​ർ​ഹ​ത​പ്പെ​ട്ട നി​ര​വ​ധി പേ​ർ​ക്ക് പ​ട്ട​യം ല​ഭി​ക്കാ​ത്ത അ​വ​സ്ഥ​യു​ണ്ട്. അ​തി​ന്റെ പ്ര​ശ്ന​ങ്ങ​ളും സ​മി​തി പ​ഠി​ക്കും. റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ എ​ത്ര സ​മ​യം വേ​ണ​മെ​ന്ന​ത് സ​മി​തി​യു​ടെ കൂ​ടി അ​ഭി​പ്രാ​യം തേ​ടി​യ ശേ​ഷം തീ​രു​മാ​നി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:studyAP Anil KumarRevenue Minister​Kerala Land Reforms Act
Next Story