ഭൂപരിഷ്കരണ വിവാദം: തമസ്ക്കരിക്കപ്പെടുന്നത് ദലിത്-ആദിവാസി ഭൂ പ്രശ്നം
text_fieldsതിരുവനന്തപുരം: ഭൂപരിഷ്കരണത്തിെൻറ ‘നേർ അവകാശ’ത്തെ ചൊല്ലിയുള്ള സി.പി.എം-സി.പി. െഎ തർക്കത്തിനിടെ തമസ്കരിക്കപ്പെടുന്നത് ദലിത്-ആദിവാസി ഭൂ പ്രശ്നം. കൃഷിഭൂമിയ ിൽ നിന്ന് ലക്ഷംവീട് കോളനികളിലേക്കാണ് ഭൂപരിഷ്കരണത്തിെൻറ 50 വർഷത്തിനിടെ കർ ഷക തൊഴിലാളികളായ ദലിതരും ആദിവാസികളും ചുരുക്കപ്പെട്ടതെന്ന വിമർശനത്തോട് മുഖം തിരിച്ചാണ് ഇരുകക്ഷികളുടെയും വാദ പ്രതിവാദം. ഭൂപരിഷ്കരണത്തിെൻറ 50ാം വാർഷികത്തിനിടെ സി. അച്യുതമേനോെൻറ പേര് മുഖ്യമന്ത്രി പരാമർശിച്ചില്ലെന്ന വിവാദമാണ് ഇരു കക്ഷികളും തമ്മിലുള്ള പരസ്യ തർക്കത്തിലേക്ക് നയിച്ചത്.
ജന്മിത്വം ഇല്ലാതാക്കിയെന്ന ഗുണപരമായ വശം നിലനിൽക്കുേമ്പാഴും ഭൂമിയുമായി ബന്ധപ്പെട്ട ഉൽപാദന പ്രക്രിയയുടെ ഭാഗമായ ദലിത്-ആദിവാസികളെ ഭൂപരിഷ്കരണം ഉൾക്കൊണ്ടില്ലെന്ന വിമർശനം തുടക്കം മുതലേ ഉണ്ടായിരുന്നു. പട്ടിക വിഭാഗത്തിെൻറ ഭൂ പ്രശ്നത്തെ പാർപ്പിട പ്രശ്നമാക്കി ചുരുക്കിയെന്നായിരുന്നു ആക്ഷേപം.
ഇത് അഭിസംബോധന ചെയ്യാതെ വലതുപക്ഷത്തിനൊപ്പം ഇരു ഇടതുകക്ഷികളും നിന്നു. കാർഷിക ബന്ധ നിയമത്തിൽനിന്ന് ഭൂപരിഷ്കരണ നിയമത്തിലേക്ക് എത്തുന്നതിനിടെ ലക്ഷ്യത്തിൽ വെള്ളം ചേർക്കപ്പെട്ടു. 1975ലെ അന്യാധീനപ്പെട്ട ആദിവാസി ഭൂമി വീണ്ടെടുക്കൽ നിയമത്തെ 1999ൽ നിയമസഭയിൽ യു.ഡി.എഫിനൊപ്പം അട്ടിമറിച്ചത് എൽ.ഡി.എഫ് സർക്കാറായിരുന്നു. കെ.ആർ. ഗൗരിയമ്മ മാത്രമാണ് എതിർത്തത്. ഇതോടെ ദലിത്, ആദിവാസികൾക്ക് കൃഷിഭൂമി അന്യമായി. ഭൂമിയിൽ അധികാരമില്ലാതെയായതോടെ മൃതദേഹം മറവുചെയ്യാൻ സ്വന്തം അടുക്കളപോലും വെട്ടിപ്പൊളിക്കേണ്ട അവസ്ഥയിൽ ദലിത് സമൂഹം എത്തി.
മുത്തങ്ങ, ചെങ്ങറ, ആദിവാസികളുടെ സെക്രേട്ടറിയറ്റിന് മുന്നിലെ കുടിൽകെട്ടി സമരം എന്നിവയാണ് ആദിവാസി-ദലിതുകളുടെ ഭൂ പ്രശ്നത്തെ മുഖ്യധാരയിൽ എത്തിച്ചത്. 2008ൽ രൂപവത്കരിച്ച പട്ടികജാതി-വർഗ സംയുക്ത സമിതിയാണ് രണ്ടാം ഭൂപരിഷ്കരണം എന്ന ആവശ്യം ഉയർത്തിയത്. കോട്ടയത്ത് ചേർന്ന കൺവെൻഷനിൽ സി.കെ. ജാനു, എം. ഗീതാനന്ദൻ, പുന്നല ശ്രീകുമാർ അടക്കം പെങ്കടുത്തു. ഭൂമി ഉൗഹക്കച്ചവടത്തിെൻറ ഭാഗമായി മാറിയതോടെ അധ്വാനശേഷി വിനിയോഗിക്കാൻ കഴിയുന്ന വിഭാഗത്തിന് അത് അന്യാധീനമായെന്ന് കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു. ഭൂപരിഷ്കരണത്തിെൻറ ദൗർബല്യം തിരുത്തി കാലത്തിന് അനുയോജ്യമായ നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാം ഭൂപരിഷ്കരണമെന്ന ആവശ്യത്തോട് സി.പി.എമ്മും സി.പി.െഎയും മുഖം തിരിച്ചു. ആവശ്യത്തെ പിന്തുണച്ച വി.എസ്. അച്യുതാനന്ദനെ സി.പി.എം തള്ളി. രണ്ടാം ഭൂപരിഷ്കരണം വെറും വാചകമടി മാത്രമെന്ന് പറഞ്ഞ് തോമസ് െഎസക് പുസ്തകം രചിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
