Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭൂമി അളവ്​ രേഖപ്പെടുത്തുന്നത്​ വ്യത്യസ്ത ​രീതിയിൽ; ഇടപാടുകൾക്ക്​ കുരുക്കായി ഡിജിറ്റൽ സർവെ

text_fields
bookmark_border
ഭൂമി അളവ്​ രേഖപ്പെടുത്തുന്നത്​ വ്യത്യസ്ത ​രീതിയിൽ; ഇടപാടുകൾക്ക്​ കുരുക്കായി ഡിജിറ്റൽ സർവെ
cancel

തി​രു​വ​ന​ന്ത​പു​രം: റ​വ​ന്യൂ, ര​ജി​സ്​​ട്രേ​ഷ​ൻ രേ​ഖ​ക​ളി​ൽ ഭൂ​മി​യു​ടെ അ​ള​വ്​ വ്യ​ത്യ​സ്ത രീ​തി​യി​ൽ രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ൽ കു​രു​ങ്ങി ഡി​ജി​റ്റ​ല്‍ സ​ർ​വെ ഭൂ​ഉ​ട​മ​ക​ൾ​ക്ക്​ കു​രു​ക്കാ​യി മാ​റു​ന്നു. ഭൂ​മി ര​ജി​സ്​​ട്രേ​ഷ​നി​ൽ ഉ​ൾ​​പ്പെ​ടെ ഇ​ത്​ ഭൂ​ഉ​ട​മ​ക​ളെ വ​ല​ക്കു​ക​യാ​ണ്.

20 വ​ർ​ഷം മു​മ്പ്​ വ​രെ അ​ഞ്ച്​ സെ​ന്‍റ്​ വ​സ്തു​വി​ന്​ ഭൂ​നി​കു​തി അ​ട​ക്കു​മ്പോ​ൾ രേ​ഖ​പ്പെ​ടു​ത്തി​യ​ത്​ അ​ഞ്ച്​ സെ​ന്‍റ്​ എ​ന്ന്​ ത​ന്നെ​യാ​യി​രു​ന്നു. പി​ന്നീ​ട്​ റീ​സ​ർ​വെ വ​ന്ന​പ്പോ​ൾ അ​ഞ്ച്​ സെ​ന്‍റ്​ ‘02 ആ​ർ 03 ച​തു​ര​ശ്ര​മീ​റ്റ​ർ’ എ​ന്നാ​യി. ഡി​ജി​റ്റ​ൽ സ​ർ​വെ വ​ന്ന​പ്പോ​ൾ ഇ​ത്​ രേ​ഖ​ക​ളി​ൽ ‘02 ആ​ർ 02.1250’ ച​തു​ര​ശ്ര​മീ​റ്റ​ർ എ​ന്നാ​യി മാ​റി. റ​വ​ന്യൂ രേ​ഖ​യി​ൽ അ​ഞ്ച്​ സെ​ന്‍റ്​ എ​ന്ന്​ രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​മി ഡി​ജി​റ്റ​ൽ സ​ർ​വെ പ്ര​കാ​രം സ​ബ്​​ര​ജി​സ്​​ട്രാ​ർ ഓ​ഫി​സി​ലൂ​ടെ കൈ​മാ​റി ര​ജി​സ്​​ട്രേ​ഷ​നാ​കു​മ്പോ​ൾ 02ആ​ർ 02.12 എ​ന്നാ​യി മാ​റു​ന്ന​താ​ണ്​ നി​ല​വി​ലെ സാ​ഹ​ച​ര്യം.

റ​വ​ന്യൂ, ര​ജി​സ്​​ട്രേ​ഷ​ൻ രേ​ഖ​ക​ളി​ൽ വ്യ​ത്യ​സ്ത രീ​തി​യി​ൽ ഭൂ​വി​സ്തൃ​തി രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്​ നി​യ​മ​സാ​ധു​ത​യെ ത​ന്നെ താ​ളം തെ​റ്റി​ക്കു​ന്നു​വെ​ന്നാ​ണ്​ പ​രാ​തി. മു​ന്നാ​ധാ​ര​ങ്ങ​ളും മു​ൻ​രേ​ഖ​ക​ളു​മാ​യി പൊ​രു​ത്ത​പ്പെ​ടാ​ത്ത രീ​തി​യി​ലാ​ണ്​ ഡി​ജി​റ്റ​ൽ സ​ർ​വെ പ്ര​കാ​ര​മു​ള്ള ഭൂ​മി​കൈ​മാ​റ്റം. ഡി​ജി​റ്റ​ൽ സ​ർ​വെ​യി​ൽ വി​വ​രി​ക്കു​ന്ന വി​സ്തീ​ർ​ണം ഭൂ​മി​യി​ൽ അ​ള​ന്ന്​ ക​ണ്ടെ​ത്ത​ൽ അ​സാ​ധ്യ​വു​മാ​ണ്. ഈ ​സാ​​ങ്കേ​തി​ക കു​രു​ക്ക്​ ഭൂ​ഉ​ട​മ​ക​ളു​ടെ മ​ര​ണ​ശേ​ഷം അ​വ​കാ​ശി​ക​ള്‍ക്ക് ഭൂ​മി​കൈ​മാ​റ്റം ചെ​യ്യു​ന്ന​തി​ന്​ പ്ര​യാ​സം സൃ​ഷ്ടി​ക്കു​ന്ന​തി​നൊ​പ്പം മാ​സ​ങ്ങ​ളോ​ളം കാ​ത്തി​രി​പ്പി​നും വ​ഴി​വെ​ക്കു​ന്നു.

അ​വ​കാ​ശി​ക​ളു​ടെ പേ​രി​ല്‍ പി​ന്‍തു​ട​ര്‍ച്ചാ​വ​കാ​ശ പോ​ക്കു​വ​ര​വ് ചെ​യ്ത് ഭൂ​നി​കു​തി അ​ട​ച്ചാ​ല്‍ മാ​ത്ര​മെ കൈ​മാ​റ്റ ര​ജി​സ്ട്രേ​ഷ​ന്‍ സാ​ധ്യ​മാ​കു​ക​യു​​ള്ളൂ.

പി​ന്‍തു​ട​ര്‍ച്ചാ​വ​കാ​ശ പോ​ക്കു​വ​ര​വ് ചെ​യ്യു​ന്ന​തി​നു​വേ​ണ്ടി നി​ല​വി​ല്‍ ത​ന്നെ മാ​സ​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പി​ന്​ പു​റ​മെ ഓ​ഫി​സു​ക​ള്‍ ക​യ​റി ഇ​റ​ങ്ങേ​ണ്ടി​യും വ​രു​ന്നു. ഡി​ജി​റ്റ​ല്‍ സ​ർ​വെ പൂ​ര്‍ത്തീ​ക​രി​ച്ച വി​ല്ലേ​ജു​ക​ളി​ല്‍ പ​ല​യി​ട​ത്തും വ്യ​ത്യ​സ്ത നി​യ​മ​ങ്ങ​ളാ​ണ് റ​വ​ന്യൂ വ​കു​പ്പ് അ​വ​ലം​ബി​ക്കു​ന്ന​ത്.

വ​ര്‍ഷ​ങ്ങ​ളാ​യി ഭൂ​നി​കു​തി അ​ട​ച്ചു​വ​ന്നി​രു​ന്ന നി​ര​വ​ധി ഉ​ട​മ​ക​ള്‍ ഡി​ജി​റ്റ​ല്‍ സ​ർ​വെ​യി​ല്‍ ഇ​ടം നേ​ടി​യി​ട്ടി​ല്ല. ഇ​തു​കാ​ര​ണം ഇ​ത്ത​ര​ക്കാ​ര്‍ക്ക് നി​കു​തി അ​ട​ക്കു​ന്ന​തി​നും സാ​ധി​ക്കാ​തെ​യാ​യി. ഇ​തോ​ടെ ഇ​വ​രു​ടെ ഭൂ​മി​കൈ​മാ​റ്റം, വാ​യ്പ തു​ട​ങ്ങി​യ ഇ​ട​പാ​ടു​ക​ളും പ്ര​തി​സ​ന്ധി​യി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Land measurement is recorded in different ways
Next Story