കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി വിൽപനയുമായി ബന്ധപ്പെട്ട ഭൂരിഭാഗം തർക്കവും പരിഹരിച്ചെന്ന് സീറോ മലബാർ സഭ മേജർ ആർച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ഓശാന ഞായർ ദിനത്തിൽ എറണാകുളം സെൻറ് മേരീസ് ബസിലിക്കയിൽ കുർബാന മധ്യേ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.
സഭയിലുണ്ടായ പ്രശ്നങ്ങൾ പരിഹാരത്തിലേക്ക് നീങ്ങുന്നത് എല്ലാവർക്കും ആശ്വാസം നൽകുന്നതാണ്. മെത്രാൻമാരും വൈദികരും അൽമായരും ഒന്നിച്ചുനിന്നാൽ പ്രശ്നങ്ങൾ പരിഹരിക്കാനാകും. കഴിഞ്ഞദിവസം താനും മാർ സെബാസ്റ്റ്യൻ എടയന്ത്രത്തും മാർ ജോസ് പുത്തൻവീട്ടിലും ചേർന്ന് മാധ്യമങ്ങൾക്ക് നൽകിയ വാർത്തക്കുറിപ്പാണ് സത്യം. അതിനപ്പുറം നിക്ഷിപ്ത താൽപര്യക്കാർ പടച്ചുവിടുന്ന വാർത്തകൾ വിശ്വസിച്ച് ആരും വഴിതെറ്റരുത്. ഇനിയുള്ള ദിവസങ്ങൾ സമാധാനത്തിേൻറതായി മാറ്റപ്പെടണമെന്നും കർദിനാൾ പറഞ്ഞു.
ജീവിതത്തിെൻറ സമസ്ത മേഖലയിലും ശുദ്ധീകരണം ആവശ്യമാണ്. ഒാരോരോ കാരണങ്ങളാൽ അശുദ്ധരാണ് നാമെല്ലാവരും. പണത്തിന്, പ്രതാപത്തിന്, പദവിക്ക്, താൽക്കാലിക സ്വാർഥതാൽപര്യത്തിന്, നേതൃത്വ ശൈലിയിൽ പ്രശോഭിക്കുന്നതിന്, മഹത്വത്തിന് എന്നിങ്ങനെ നിരവധി കാര്യങ്ങൾ ചെയ്ത് നമ്മൾ അശുദ്ധിയിലായിട്ടുണ്ട്. സമാനമായ ദുഷിച്ച പ്രവണതകളിൽനിന്ന് പിന്മാറണം. ഉദ്യോഗസ്ഥർ, ഭരണകർത്താക്കൾ, പുരോഹിതന്മാർ, മെത്രാന്മാർ, രാഷ്ട്രീയമേഖലയിലുള്ളവർ, സാമ്പത്തിക മേഖലയിലുള്ളവർ എന്നിവരെല്ലാം അവരവരുടെ മേഖലകളിൽ ശുദ്ധീകരണം നടത്തണം. നമ്മൾക്കെതിെര കർത്താവ് ചാട്ടവാർ എടുക്കുേന്നായെന്ന് ഒാരോരുത്തരും പരിശോധിക്കേണ്ടത് ആവശ്യമാണ്. സഭയിലും കൂട്ടായ്മയോടെ ശുദ്ധീകരണം നടത്തണമെന്നും കർദിനാൾ ആവശ്യപ്പെട്ടു.
ശുദ്ധീകരണപ്രക്രിയയെക്കുറിച്ചാണ് കർദിനാൾ പ്രസംഗത്തിലുടനീളം പരാമർശിച്ചത്. ഭൂമി വിവാദത്തിൽ ആരോപണവിധേയനായ കർദിനാൾ സ്ഥാനമൊഴിയാതെ സെൻറ് മേരീസ് ബസിലിക്കയിൽ ഓശാന ഞായർ കർമങ്ങളിൽ പങ്കെടുപ്പിക്കില്ലെന്നും എത്തിയാൽ തടയുമെന്നും ആർച് ഡയോഷ്യൻ മൂവ്മെൻറ് ഫോർ ട്രാൻസ്െപരൻസി (എ.എം.ടി) നേതാക്കൾ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇവർക്കെതിരെ മറ്റൊരു വിഭാഗം രംഗത്തെത്തിയേതാടെ സംഘർഷസാധ്യത കണക്കിലെടുത്ത് പുലർച്ചമുതൽ ബസിലിക്കക്ക് ചുറ്റും കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. എന്നാൽ, പ്രതിഷേധക്കാർ ആരും എത്തിയില്ല. കാക്കനാട് സെൻറ് തോമസ് മൗണ്ടിൽനിന്ന് െപാലീസ് അകമ്പടിയോടെയാണ് കർദിനാൾ അതിരൂപത ആസ്ഥാനത്തെത്തിയത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2018 9:09 AM GMT Updated On
date_range 2018-12-15T19:59:57+05:30അതിരൂപത ഭൂമിവിവാദം: തർക്കം പരിഹരിച്ചെന്ന് കർദിനാൾ
text_fieldsNext Story