മാർക്കറ്റ് വിലയിൽ നിന്ന് കോടികളുടെ അന്തരം; അട്ടപ്പാടിയിൽ കേരള ചിക്കൻ പദ്ധതിയുടെ ഭൂമി വിൽപ്പനക്ക്, അഴിമതിയെന്ന് ആരോപണം
text_fieldsപാലക്കാട്: കേരള ചിക്കൻ പദ്ധതിക്കായി അട്ടപ്പാടിയിൽ വാങ്ങിയ ഭൂമി വിൽപ്പനക്ക് വെച്ച് നോഡൽ ഏജൻസി. കോട്ടത്തറ വില്ലേജിലെ ഭൂമിയാണ് വില്പനക്ക് വെച്ചിട്ടുള്ളത്. നിലവിലെ പ്രദേശത്തെ മാർക്കറ്റ് വിലയും ഭൂമി വില്പനക്ക് വെച്ച വിലയും തമ്മിൽ കോടികളുടെ വ്യത്യാസമാണുള്ളത്.
സർവേ സെറ്റിൽമെൻ്റ് രജിസ്റ്റർ പരിശോധിക്കുന്നതിനും, ഭൂമി വിൽപ്പന തടയാനും, അഴിമതി കണ്ടെത്താൻ സമഗ്ര അന്വേഷണം നടത്താനും നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ലാൻഡ് റവന്യൂ കമീഷന് കത്ത് നൽകിയിരിക്കുകയാണ് അഖിലേന്ത്യാ ക്രാന്തികാരി കിസാൻ സഭ.
വയനാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബ്രഹ്മഗിരി ഡെവലപ്മെൻ്റ് സൊസൈറ്റി എന്ന സ്ഥാപനമാണ് ഭൂമി അഴിമതി നടത്തുന്നതെന്ന് കത്തിൽ ആരോപിച്ചു.
ജനങ്ങളിൽ നിന്നുള്ള ഷെയ റും, നബാർഡ്, ദേശസാൽകൃത ബാങ്കുകൾ, സഹകരണ ബാങ്കുകൾ തുടങ്ങിയവയുടെ സാമ്പത്തിക സഹായത്തോടെയുമാണ് ഭൂമി വാങ്ങിയത്. സർക്കാർ ഭൂമികൂടിയുൾപ്പെടുത്തിയാണ് ഭൂമി കച്ചവടങ്ങൾ നടക്കുന്നതെന്നും കത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

