അട്ടപ്പാടിയിൽ മണ്ണാർക്കാട് മുപ്പിൽ നായരുടെ ഭൂമി കൈയേറ്റം: തടഞ്ഞത് സി.എസ് മുരളിയുടെ ഹരജി
text_fieldsകോഴിക്കോട് : അട്ടപ്പാടിയിൽ മണ്ണാർക്കാട് മുപ്പിൽ നായരുടെ അവകാശികൾ നടത്തിയ ഭൂമി കൈയേറ്റം തടഞ്ഞത് ദലിത് പൗരാവകാശ പ്രവർത്തകനായ സി.എസ് മുരളിയുടെ ഹരജി. അട്ടപ്പാടിയിലെ കോട്ടത്തറ വില്ലേജിൽ മണ്ണാർക്കാട് അവകാശികൾ 575 ഏക്കർ ഭൂമി വിൽപ്പന നടത്തി എന്ന വിവരം കേരളമറിയുന്നത് നിയമസഭയിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ വെളിപ്പെടുത്തിയതോടെയാണ്. എന്നാൽ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ ഉൾപ്പെടെ ആരും ഇത് സംബന്ധിച്ച് പ്രതിഷേധമുയർത്തിയില്ല.
റവന്യൂ വകുപ്പ് നടപടികളൊന്നും സ്വീകരിച്ചതുമില്ല. കാരണം അട്ടപ്പാടി ട്രൈബൽ താലൂക്കിലെ ആദിവാസികൾ താമസിക്കുന്നതോ കൃഷി ചെയ്യുന്നതോ വനവിഭവ ശേഖരണം നടത്തുന്നതുമായ ഭൂമിക്ക് മേലാണ് കൈയേറ്റം ഉണ്ടായിരിക്കുന്നത്. റവന്യൂ- രജിസ്ട്രേൻ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ ഉത്താശയോടെയാണ് ഭൂമി കച്ചവടം നടത്തിയത്. എല്ലാവരും നിശബ്ദപാലിച്ചപ്പോഴാണ് സി.എസ് മുരളി ഹൈകോടതിയിൽ ഹരജി നൽകിയത്. കഴിഞ്ഞ ദിവസം പാലക്കാട് കലക്ടർ എം.എസ് മാധവിക്കുട്ടി നടത്തിയ പ്രതികരണത്തിലും മുരളിയുടെ ഇടപെടലോടെയാണ് നടപടി തുടങ്ങിയതെന്ന് വ്യക്തമാക്കി.
1963 ലെ ഭൂപരിഷ്കരണ നിയമം അട്ടിമറിച്ചാണ് ഭൂമി വിൽപ്പന നടത്തിയതെന്ന് കോടതിയിൽ ചൂണ്ടിക്കാട്ടി മുരളിക്ക് വേണ്ടി അഡ്വ.വി. ഭദ്രകുമാരിയാണ് ഹൈകോടതിയിൽ ഹരജി നൽകിയത്. സർക്കാർ ഏറ്റെടുക്കേണ്ട മിച്ചഭൂമിയാണ് വിൽപന നടത്തിയതെന്നും വാദിച്ചു. വാദം കേട്ട കോടതി സർക്കാർ അഭിഭാഷകനോട് വിവരം ആരാഞ്ഞു. കോടതിയിൽ ഹാജരായ സർക്കാർ അഭിഭാഷകൻ ലാൻഡ് ബോർഡിന് ഇക്കാര്യം പരിശോധിക്കാൻ അധികാരമുണ്ടെന്ന് വാദിച്ചു. ഹൈകോടതി ഹരജിക്കാരന് ലാൻഡ് ബോർഡിനോടിന് സമീപിക്കാമെന്ന് ഉത്തരവിട്ടു. ഇത് സംബന്ധിച്ച് അന്വേഷണം നടത്താനും ആവശ്യപ്പെട്ടു.
കോടതി ഉത്തരവ് വന്നിട്ടും കാര്യമായ നടപടികളൊന്നും ഉണ്ടായില്ല. അതിനാൽ സംസ്ഥാന ലാൻഡ് ബോർഡ് ചെയർമാനും റവന്യൂ സെക്രട്ടറിക്കും രജിസ്ട്രേഷൻ ഐ.ജിക്കും മുരളി വീണ്ടും പരാതി നൽകി. തുടർന്നാണ് ഇപ്പോൾ പാലക്കാട് കലക്ടർ എം. .എസ്. മാധവിക്കുട്ടി മൂപ്പിൽ നായരുടെ പേരിലുള്ള ആധാരം രജിസ്റ്റർ ചെയ്യുന്നതും കൈമാറ്റം ചെയ്യുന്നതും തടഞ്ഞുകൊണ്ട് ജില്ലാ രജിസ്ട്രാർക്കും അഗളി സബ് രജിസ്ട്രാർക്കും നിർദേശം നൽകി.
മുരളി ഹരജി നൽകിയില്ലായിരുന്നുവെങ്കിൽ 13,000 ഏക്കർ സർക്കാർ ഭൂമി മൂപ്പിൽ നായരുടെ അവകാശികൾ ആധാരം നടത്തുമായിരുന്നു. കാരണം അട്ടപ്പാടി താലൂക്കിലെ ആറു വില്ലേജുകളിലായി 13,000 ഏക്കർ ഭൂമിയിൽ അട്ടപ്പാടി താലൂക്കിലെ ആറു വില്ലേജുകളിലായി ഇപ്പോഴുമുണ്ട്. ഇത് മിച്ചഭൂമിയായി സർക്കാർ ഏറ്റെടുക്കേണ്ടതാണ്.
മൂപ്പിൽ നായരുടെ അവകാശികളുടെ ഹരജി റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി, നിയമ സെക്രട്ടറി, അട്ടപ്പാടി ഭൂരേഖ തഹസീൽദാർ എന്നിവർ വിചാരണ നടത്തി തള്ളിയിരുന്നു. അതിനുശേഷം കോട്ടത്തറ വില്ലേജ് ഓഫിസറാണ് 575 ഏക്കർ ഭൂമിക്ക് കൈവശ അവകാശ സാക്ഷിപത്രം നൽകിയത്. റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയേക്കാൾ അധികാരം കോട്ടത്തറ വില്ലേജ് ഓഫീസർക്ക് ഉണ്ടെന്നാണ് അദ്ദേഹം തെളിയിച്ചത്.
അഗളി രണ്ട് സബ് രജിസ്ട്രാർ ഒരു അസിസ്റ്റൻറ്, ജില്ലാ രജിസ്ട്രാർ, രജിസ്ട്രേഷൻ വകുപ്പിലെ ഡെപ്യൂട്ടി ഐജി എന്നിവർ 575 ഏക്കർ ഭൂമിക്ക് ആധാരം നടത്തിയത് നിയമപരമായി ശരിയാണെന്ന് ഇപ്പോഴും വാദിക്കുന്നു. അതിന് റിപ്പോർട്ട് തയാറാക്കി നൽകി. റവന്യൂ സെക്രട്ടറി എം.ജി. രാജമാണിക്യത്തിന് മുരളി നൽകിയ ഹരജിയുടെ ഗൗരവം തിരിച്ചറിഞ്ഞു. അതിനാലാണ് മൂപ്പിൽ നായരുടെ അവകാശികളുടെ ഭൂമി രജിസ്ട്രേഷനും കൈമാറ്റവും തടയാൻ തീരുമാനിച്ചത്.
പാലക്കാട് കലക്ടർ രജിസ്ട്രേഷൻ തടഞ്ഞ് നിർദേശം നൽകിയത്. സി.എസ്. മുരളി നടത്തിയ ഇടപെടലാണ് റവന്യൂ വകുപ്പിെൻറ കണ്ണ് തുറപ്പിച്ചത്. ആദിവാസി അന്യാധീനപ്പെട്ട ഭൂപ്രശ്ന നല്ല തമ്പി തേര നടത്തിയ നിയപോരാട്ടത്തിന് സമാനമാണ് മുരളി നടത്തിയ ഇടപെടൽ. ആദിവാസി നിലവിൽ താമസിക്കുന്ന സ്ഥലം ഉൾപ്പെടെ വിൽപന നടത്തിയിട്ടുണ്ടെന്നാണ് അട്ടപ്പാടിക്കാർ ചൂണ്ടിക്കാണിക്കുന്നത്.
റവന്യൂ - രജിസ്ട്രേഷൻ വകുപ്പിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ സഹായത്തോടുകൂടി അട്ടപ്പാടിയിൽ വലിയ അട്ടിമറി, കേരളം കണ്ട ഏറ്റവും വലിയ ഭൂമി കുംഭകോണം നടന്നു എന്ന് തിരിച്ചറിഞ്ഞ് അടിയന്തിര പരിഹാരം കാണാനും സർക്കാർ ഭൂമി തിരിച്ചു പിടിക്കാനുമാണ് കോടതിയിൽ പൊതു താൽപര്യ ഹർജി നൽകിയതെന്ന് സി.എസ് മുരളി മാധ്യമം ഓൺലൈനോട് പറഞ്ഞു. ഈ ആവശ്യം നേടിയെടുക്കണമെങ്കിൽ ഒരുവേള ദീർഘകാലം നിയമയുദ്ധം നടത്തേണ്ടി വന്നേക്കാമെന്നും മുരളി പറഞ്ഞു. സർക്കാർ ഭൂമി വിറ്റു പണമുണ്ടാക്കാൻ സഹായിച്ച കോട്ടത്തറ വില്ലേജ് ഓഫിസർ, അഗളി സബ് രജിസ്ട്രാർ, ഭൂമി വിൽപ്പനയെ ന്യായീകരിച്ച് റിപ്പോർട്ട് നൽകിയ പാലക്കാട് ജില്ല രജിസ്ട്രാർ, രജിസ്ട്രേഷൻ വകുപ്പ് ഡെപ്യൂട്ടി ഐ.ജി എന്നിവരുടെ പങ്ക് അന്വേഷിക്കണമെന്നും മുരളി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

