ശ്രീ എമ്മിന് ഭൂമി അനുവദിച്ചത് മതേതരകേരളത്തിന് ശ്മശാനം പണിയാൻ -പോപുലര്‍ ഫ്രണ്ട്
text_fieldsമുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം ശ്രീ എം (ഫയൽ ചിത്രം)
കോഴിക്കോട്: ശ്രീ എമ്മിെൻറ സത്സംഗ് ഫൗണ്ടേഷന് യോഗ സെൻറര്‍ സ്ഥാപിക്കുന്നതിന് ഭൂമി നല്‍കാനുള്ള തീരുമാനത്തോടെ മുഖ്യമന്ത്രി പിണറായി വിജയന് മതേതരത്വത്തിന് ശ്മശാന ഭൂമി ഒരുക്കുകയാണ് ചെയ്തതെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി പി.പി. റഫീഖ് കുറ്റപ്പെടുത്തി.
ആർ.എസ്.എസ് നേതൃത്വവുമായി അടുത്തബന്ധം പുലര്‍ത്തുന്നയാളാണ് ശ്രീ എം. ഇക്കാര്യം വ്യക്തമായി അറിയുന്ന ആളാണ് പിണറായി വിജയൻ. ആര്.എസ്.എസിനെ പരസ്യമായി എതിര്‍ക്കുകയും പിന്‍വാതില്‍ അവര്‍ക്കായി തുറന്നിടുകയും ചെയ്യുന്ന പിണറായിയുടെ നെറികെട്ട രാഷ്ട്രീയം കേരളത്തിനെ അപകടത്തിലേക്ക് തള്ളിവിടുമെന്നതില്‍ സംശയമില്ലെന്നും പോപുലർ ഫ്രണ്ട് ആരോപിച്ചു.

