Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാപ്പ് എഴുതി നൽകി;...

മാപ്പ് എഴുതി നൽകി; ലാലി ജെയിംസ് വീണ്ടും കോൺഗ്രസിൽ

text_fields
bookmark_border
മാപ്പ് എഴുതി നൽകി; ലാലി ജെയിംസ് വീണ്ടും കോൺഗ്രസിൽ
cancel

തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ നേതൃത്വത്തിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച തൃശൂർ കോർപറേഷൻ കൗൺസിലർ ലാലി ജെയിംസിനെ കോൺഗ്രസ് തിരിച്ചെടുത്തു. വിവാദ പരാമർശങ്ങളിൽ ഖേദം പ്രകടിപ്പിക്കുകയും കെ.പി.സി.സിക്ക് മാപ്പ് എഴുതി നൽകുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പാർട്ടിയിലേക്ക് തിരിച്ചെടുക്കാൻ തീരുമാനം.

തെരഞ്ഞെടുപ്പിനു മുമ്പായി പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയായിരുന്നു. തൃശൂർ കോർപറേഷൻ മേയർ സ്ഥാനം നിജി ജസ്റ്റിന് നൽകിയത് പണം വാങ്ങിയാണെന്ന് ലാലി ജെയിംസ് ആരോപിച്ചിരുന്നു. തനിക്ക് മേയർ സ്ഥാനം ലഭിക്കാതിരുന്നത് ഡി.സി.സി പ്രസിഡന്റ് ആവശ്യപ്പെട്ട പണം നൽകാൻ ഇല്ലാത്തതിനാലാണെന്നും അവർ അന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പിന്നാലെയാണ് ലാലിയെ പാർട്ടിയിൽനിന്ന് പുറത്താക്കിയത്.

പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയ ആരോപണങ്ങളില്‍ അടിയന്തര അന്വേഷണം നടത്തിയ ഡി.സി.സിയുടെ റിപ്പോര്‍ട്ടിന്മേലായിരുന്നു ലാലി ജെയിംസിനെതിരായ നടപടി. സസ്‌പെന്‍ഷന്‍ കാലാവധി വ്യക്തമാക്കാതെയുള്ള വാര്‍ത്താക്കുറിപ്പ് കെ.പി.സി.സി നേതൃത്വമാണ് പുറത്തിറക്കിയത്. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പാർട്ടിയിൽനിന്ന് വിട്ടുനിൽക്കുന്ന പ്രവർത്തകരെയും നേതാക്കളെയും ഒന്നിപ്പിക്കുന്നതിന്റെ ഭാഗമായാണ് ലാലിയെ തിരിച്ചെടുക്കുന്നത്. മേയർ തെരഞ്ഞെടുപ്പിൽ ലാലി ജെയിംസ് യു.ഡി.എഫിന് തന്നെയാണ് വോട്ട് രേഖപ്പെടുത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KPCCKerala Assembly Election 2026Lali James
News Summary - Lali James apologizes; returns to Congress
Next Story