തിരുവനന്തപുരം: സംസ്ഥാനത്തുനിന്ന് ഒഴിവുള്ള രാജ്യസഭ സീറ്റിൽ കോണ്‍ഗ്രസിലെ ലാൽ വർഗീസ് കല്പകവാടിയെ സ്ഥാനാർഥിയാക്കാന്‍ യു.ഡി.എഫില്‍ ധാരണ. മുന്നണി നേതാക്കള്‍ ഒത്തുചേര്‍ന്ന ശേഷം ഇതുസംബന്ധിച്ച ഒൗദ്യോഗിക പ്രഖ്യാപനമുണ്ടാകും. എം.പി. വീരേന്ദ്രകുമാറിെൻറ മരണത്തോടെ ഒഴിവുവന്ന ഏക സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിയമസഭയിലെ നിലവിലുള്ള കക്ഷിനില പ്രകാരം ഇടതുമുന്നണിക്ക് അനായാസ വിജയം ഉറപ്പാണ്. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡൻറാണ് ലാൽ വർഗീസ് കല്പകവാടി. വിജയിപ്പിക്കാനാവശ്യമായ അംഗബലം നിയമസഭയിൽ ഇല്ലെങ്കിലും മത്സരം ഒഴിവാക്കേണ്ടെന്നാണ് യു.ഡി.എഫിെൻറ നിലപാട്.
അതോടൊപ്പം കേരള കോണ്‍ഗ്രസ്-ജോസ് പക്ഷത്തിെൻറ നിലപാട് ബോധ്യപ്പെടുന്നതിനും മത്സരം സഹായകമാകുമെന്ന് മുന്നണി കണക്കുകൂട്ടുന്നു. ഇടതുമുന്നണിയിൽ എല്‍.ജെ.ഡിക്കുതന്നെ രാജ്യസഭ സീറ്റ് നല്‍കുമെന്നാണ് സൂചന.