Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 'അച്ഛന്‍ പറഞ്ഞാല്‍ മാറും, പ്രിൻസിപ്പൽ സ്ഥാനം മാറ്റാൻ സര്‍ക്കാരിന് അധികാരമില്ല'
text_fieldsbookmark_border
തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനം ഒഴിയില്ലെന്ന് ലക്ഷ്മി നായര്‍. അക്കാദമി ഡയറക്ടറായ അച്ഛന്‍ പറഞ്ഞാല്‍ മാത്രം പ്രിൻസിപ്പൽ സ്ഥാനത്തുനിന്നു മാറിനില്‍ക്കും. പ്രിൻസിപ്പലായത് ആരുടെയും ഔദാര്യത്തിലല്ല, ഒഴിയണമെന്ന് പറയാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും ലക്ഷ്മി നായർ പ്രതികരിച്ചു. നടപടി വന്നാല്‍ നിയമപോരാട്ടം നടത്തും, ആരെയും ഭയമില്ല. ഉറച്ചമനസുള്ള സ്ത്രീയാണ് താന്‍. എന്താണ് ചെയ്യുന്നതെന്ന് നല്ല ബോധ്യമുണ്ട്. നന്മയിൽ വിശ്വസിക്കുന്ന വ്യക്തിയാണ്. ഇപ്പോൾ നടക്കുന്ന സമരം 250 കുട്ടികളുടേതുമാത്രമെന്നും ലക്ഷ്മി നായർ വ്യക്തമാക്കി.
Next Story
