ക്ലാസ് മുറിയിൽ യുവാവ് തീകൊളുത്തികൊന്ന ലക്ഷ്മിക്ക് ഒന്നാംസ്ഥാനം
text_fieldsകോട്ടയം: ഗാന്ധിനഗർ സ്കൂൾ ഓഫ് മെഡിക്കൽ എജുക്കേഷനിലെ (എസ്.എം.ഇ) ക്ലാസ് മുറിയിൽ യുവാവ് തീകൊളുത്തികൊന്ന കെ. ലക്ഷ്മിക്ക് (21) വാർഷിക പരീക്ഷാഫലം വന്നപ്പോൾ ഓന്നാംസ്ഥാനം. മൂന്നാംവർഷത്തെ ഫലമാണ് കഴിഞ്ഞദിവസം പുറത്തുവന്നത്. ഫിസിയോതെറപ്പി നാലാംവർഷ വിദ്യാർഥിയായിരുന്ന ലക്ഷ്മി
ഹരിപ്പാട് ചിങ്ങോലി ശങ്കരമംഗലം കൃഷ്ണകുമാറിെൻറയും ഉഷ റാണിയുടെയും മകളാണ്. രണ്ടാംവർഷ പരീക്ഷയിൽ രണ്ടാംസ്ഥാനമായിരുന്നു ഈ മിടുക്കിക്ക്.
കഴിഞ്ഞ ഫെബ്രുവരി ഒന്നിനാണ് കോളജിലെ വിദ്യാർഥിയായിരുന്ന ആദർശ് പ്രണയാഭ്യാർഥന നിരസിച്ചതിന് ക്ലാസിൽ അതിക്രമിച്ചുകയറി ലക്ഷ്മിയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയത്. ലക്ഷ്മി കൊല്ലപ്പെട്ട ക്ലാസ് മുറി ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
