ആയിഷ സുൽത്താനക്ക് ക്വാറൻറീൻ ലംഘനത്തിന് നോട്ടീസ്
text_fieldsകൊച്ചി: ചാനലിലെ പരാമർശത്തിെൻറ പേരിൽ ലക്ഷദ്വീപിൽ ചോദ്യം െചയ്യലിനെത്തിയ സിനിമ പ്രവർത്തക ആയിഷ സുൽത്താനക്ക് ലംഘിച്ചെന്ന് കാണിച്ച് കലക്ടർ നോട്ടീസ് അയച്ചു. 19ന് കവരത്തിയിൽ എത്തിയ ആയിഷയോട് ഏഴുദിവസത്തെ ക്വാറൻറീനിൽ പോകണമെന്ന് നിർദേശിച്ചിരുന്നു. ചോദ്യം ചെയ്യലിന് മാത്രമാണ് ഇളവ്.
എന്നാൽ, പൊലീസ് ആസ്ഥാനത്തേക്ക് പോയപ്പോൾ കാറിൽ മറ്റുള്ളവരുമുണ്ടായിരുെന്നന്നാണ് ആരോപണം. ഇനിയും ക്വാറൻറീൻ ലംഘിച്ചാൽ കേസ് എടുക്കുമെന്നും താക്കീത് ചെയ്യുന്നു. എന്നാൽ, ഈ കാര്യങ്ങൾ സത്യവിരുദ്ധമാണെന്ന് അവർ 'മാധ്യമ'ത്തോട് പറഞ്ഞു. ഞായറാഴ്ച പൊലീസ് മൂന്നുമണിക്കൂർ ചോദ്യം ചെയ്തിരുന്നു. ബുധനാഴ്ച വീണ്ടും ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുമെന്നാണ് സൂചന.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

