Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലക്ഷദ്വീപ്-കോഴിക്കോട്-ബംഗളൂരു സർവിസിന് തുടക്കം
text_fieldsbookmark_border
കരിപ്പൂർ: എയർ ഇന്ത്യയുടെ ഉപകമ്പനിയായ അലയൻസ് എയറിെൻറ അഗത്തി-കോഴിക്കോട്-ബ ംഗളൂരു താൽക്കാലിക സർവിസിന് തുടക്കം. കൊച്ചിയിൽ പകൽ സമയങ്ങളിൽ റൺവേ നവീകരണം നടക്കുന്നതിനാലാണ് സർവിസ് കരിപ്പൂർ വഴിയാക്കിയത്. മാർച്ച് 28 വരെയാണ് സർവിസ് ഉണ്ടാകുക.
രാവിലെ 10.30ന് അഗത്തിയിൽ നിന്നും പുറപ്പെടുന്ന വിമാനം 11.55ന് കരിപ്പൂരിലെത്തും. 12.20ന് കരിപ്പൂരിൽനിന്ന് പുറപ്പെട്ട് 1.40ന് ബംഗളൂരുവിലെത്തുന്ന രീതിയിലാണ് സമയക്രമം. താൽക്കാലിക സർവിസാണെങ്കിലും സ്ഥിരപ്പെടുത്താൻ ശ്രമിക്കുമെന്ന് എം.കെ. രാഘവൻ എം.പി അറിയിച്ചിരുന്നു.
Next Story
