Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലക്ഷദ്വീപ്: നിയമസഭയിൽ പൊതുപ്രമേയം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി

text_fields
bookmark_border
ലക്ഷദ്വീപ്: നിയമസഭയിൽ പൊതുപ്രമേയം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ജനദ്രോഹ നടപടികള്‍ക്കെതിരെ കേരള നിയമസഭയില്‍ പൊതുപ്രമേയം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലക്ഷദ്വീപിെൻറ കാര്യത്തിൽ കേരളത്തിൽ എല്ലാവർക്കും കടുത്ത വികാരമാണുള്ളത്. നമ്മുടെ സഹോദരങ്ങളാണവർ. അവിടെയുള്ള പ്രശ്നങ്ങളിൽ പൊതുപ്രമേയം അവതരിപ്പിക്കുന്നത് ഔചിത്യമായിരിക്കും. അതിനുള്ള നടപടികൾ സർക്കാർ ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

ലക്ഷദ്വീപ് വിഷയത്തില്‍ പ്രമേയം പാസാക്കണമെന്ന ആവശ്യത്തില്‍ കാര്യോപദേശക സമിതികൂടി തീരുമാനമെടുക്കുമെന്ന് സ്പീക്കർ എം.ബി. രാജേഷും അറിയിച്ചു. ഷാഫി പറമ്പില്‍ എം.എല്‍.എയെ കൂടാതെ, മറ്റുപലരും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ലക്ഷദ്വീപില്‍ നടക്കുന്നത് ജനാധിപത്യ സംവിധാനത്തില്‍ കേട്ടുകേള്‍വിയില്ലാത്തതാണ്. ഭരണഘടനയെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചും ചിന്തിക്കുന്ന ആര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയാത്തതാണ്. മൗലികാവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. ഇവ സംരക്ഷിക്കപ്പെടുന്നെന്ന് ഉറപ്പാക്കാന്‍ കേന്ദ്രം ഇടപെടണം.

സഭക്ക് പുറത്ത് ഭരണഘടനയെക്കുറിച്ചും മതനിരപേക്ഷതയെക്കുറിച്ചും പറയുന്നതും രാഷ്​ട്രീയമാണ്. അത് സ്പീക്കറുടെ അവകാശം മാത്രമല്ല, ഉത്തരവാദിത്തം കൂടിയാണ്. കക്ഷിരാഷ്​​്ട്രീയത്തിെൻറ ഭാഗമാകാതെയുള്ള രാഷ്​ട്രീയം സ്പീക്കര്‍ക്ക് പറയാം. സഭയുടെ പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച് കാലാനുസൃത മാറ്റങ്ങളോടെ മുന്നോട്ടുപോകുമെന്നും എം.ബി. രാജേഷ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story