കൊച്ചി: ഹൃദയശസ്ത്രക്രിയക്കായി ലക്ഷദ്വീപിൽനിന്ന് കൊച്ചിയിൽ എത്തിച്ച നവജാത ശിശു മരിച്ചു. ഒമ്പതു ദിവസംമാത്രം പ്രായമായ കുഞ്ഞിനെ ഹെലികോപ്ടറിൽ ഉച്ചയോടെയാണ് കൊച്ചിയിലെത്തിച്ചത്. ലിസി ആശുപത്രിയിെലത്തിച്ച് അടിയന്തരമായി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
ഹൃദയത്തിൽനിന്ന് പുറത്തേക്കുവരുന്ന രക്തത്തിൽ അശുദ്ധരക്തവും കലരുന്നതായിരുന്നതായിരുന്നു കുട്ടിയുടെ അസുഖം. കുഞ്ഞിന് അടിയന്തര ശസ്ത്രക്രിയ ആവശ്യമായിരുന്നു. ഇതേ തുടർന്ന് കൊച്ചിയിൽ എത്തിച്ച് ശസ്ത്രക്രിയ നടത്താനായിരുന്നു തീരുമാനം. തുടർന്ന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷെൻറ ഹെലികോപ്ടറിൽ കൊച്ചിയിലെത്തിക്കുകയായിരുന്നു.