ഇടത് എം.പിമാർക്കും സന്ദർശന അനുമതി നിഷേധിച്ച് ലക്ഷദ്വീപ് ഭരണകൂടം
text_fieldsകൊച്ചി: ഇടത് എം.പിമാരുടെ സംഘത്തിനും ലക്ഷദ്വീപ് സന്ദർശിക്കാൻ അനുമതിയില്ല. രാഷ്്ട്രീയ ലക്ഷ്യത്തോടെയുള്ള സന്ദർശനമാണെന്ന് ആരോപിച്ചാണ് കലക്ടർ എസ്. അസ്കർ അലി അനുമതി നിഷേധിച്ചത്. എം.പിമാരായ എ.എം. ആരിഫ്, ഡോ. ശിവദാസൻ, എളമരം കരീം, ബിനോയ് വിശ്വം, ജോൺ ബ്രിട്ടാസ്, എം.വി. ശ്രേയാംസ്കുമാർ, കെ. സോമപ്രസാദ്, തോമസ് ചാഴികാടൻ എന്നിവരുടെ യാത്രയാണ് വിലക്കിയത്.
സന്ദർശനം ജനങ്ങളുെട കൂടിച്ചേരലുകൾക്കും അതിലൂടെ കോവിഡ് വ്യാപനത്തിനും വഴിവെക്കുമെന്നും ദ്വീപിലെ സമാധാനാന്തരീക്ഷം തകർക്കുമെന്നും ഉത്തരവിൽ പറയുന്നു.
ലക്ഷദ്വീപ് സന്ദർശിക്കുന്നതിന് ആവശ്യമായ രേഖകൾ എം.പിമാർ സമർപ്പിച്ചിട്ടില്ലെന്നും ഭരണകൂടം പറയുന്നു. ദ്വീപ് നിവാസിയായ ഒരാളുടെ സ്പോൺസർഷിപ് അടക്കം സന്ദർശനത്തിന് ആവശ്യമാണ്. എന്നാൽ, അത് രേഖകളിൽ ഇല്ലെന്നും കലക്ടർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ജനപ്രതിനിധികൾ എന്ന നിലയിൽ തങ്ങൾക്ക് ഇത് ആവശ്യമില്ലെന്നും ഭരണഘടന അതിനുള്ള പരിരക്ഷ നൽകുന്നുണ്ടെന്നും എം.പിമാർ വ്യക്തമാക്കുന്നു.
സന്ദർശന അനുമതി തേടിയ കോൺഗ്രസ് എം.പിമാരുടെ അപേക്ഷയും ലക്ഷദ്വീപ് ഭരണകൂടം തള്ളിയിരുന്നു. വിഷയം പാർലമെൻറിൽ ഉന്നയിക്കുമെന്നും എ.എം. ആരിഫ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

