Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആ പിതാവ്​...

ആ പിതാവ്​ ചോദിക്കുന്നു, എന്തിനാണ്​ എ​െൻറ കുഞ്ഞിനെ മരണത്തിന്​ വിട്ടുകൊടുത്തത്​?

text_fields
bookmark_border
ആ പിതാവ്​ ചോദിക്കുന്നു, എന്തിനാണ്​ എ​െൻറ കുഞ്ഞിനെ മരണത്തിന്​ വിട്ടുകൊടുത്തത്​?
cancel

കൊച്ചി: ജീവശ്വാസത്തിന്​ വേണ്ടി പിടയുന്ന ആ കുഞ്ഞുമുഖമാണ്​ ഇപ്പോഴും മുഹമ്മദ്​ ഷാഫിയുടെ മനസ്സുനിറയെ. ലക്ഷദ്വീപ്​ ഭരണകൂടത്തി​​​െൻറ അനാസ്​ഥയും എയർ ആംബുലൻസ്​ പൈലറ്റി​​​െൻറ നിരുത്തരവാദിത്തവും ചേർന്ന്​ മരണത്തിന്​ വിട്ടുകൊടുത്ത ത​​​െൻറ കുഞ്ഞി​​​െൻറ ഗതി ഇനിയാർക്കും വരരുതേ എന്ന പ്രാർഥനയിലാണ്​ ആ പിതാവ്​. അത്യാസന്ന നിലയിലായ നവജാത ശിശുവിനെ കൊച്ചിയിലെ ആശുപത്രിയിലേക്ക്​ കൊണ്ടുപോകാൻ തയാറാക്കിയ എയർ ആംബുലൻസ്​ വഴിമാറിപ്പറന്ന്​ ഒരു മണിക്കൂറോളം വൈകിയതാണ്​ കുഞ്ഞ്​ മരിക്കാൻ ഇടയാക്കിയത്​. 

കൊല്ലം അയത്തിൽ കാവഴികത്ത്​പുത്തൻവീട്​ മുഹമ്മദ്​ ഷാഫിയുടെ കുഞ്ഞാണ്​ ചികിത്സ കിട്ടാതെ മരിച്ചത്​. ഷാഫിയുടെ ഭാര്യ മലീഹ ലക്ഷദ്വീപിലെ ആ​ന്ത്രോത്ത്​ സ്വദേശിയാണ്​. വെള്ളിയാഴ്​ച വൈകീട്ട്​ ഇവർ അഗത്തിയിലെ രാജീവ്​ഗാന്ധി ആശുപത്രിയിൽ ഇരട്ടക്കുട്ടികൾക്ക്​ ജന്മം നൽകി. ആൺകുഞ്ഞും പെൺകുഞ്ഞും. ഹൃദയമിടിപ്പിലെ തകരാറും ശ്വാസതടസ്സവും കൂടിയതിനെത്തുടർന്ന്​ ആൺകുഞ്ഞിനെ വിദഗ്​ധ ചികിത്സക്കായി കൊച്ചിയിലേക്ക്​ കൊണ്ടുപോകാൻ ഡോക്​ടർ നിർദേശിച്ചു. 

ഇതിനായി ഡോക്​ടറുടെ നിർദേശപ്രകാരം എയർ ആംബുലൻസ്​ ഹെലികോപ്​ടറും സജ്ജമാക്കി. പറക്കൽ സമയം കഴിഞ്ഞെന്ന്​​ പറഞ്ഞ്​ ഒഴിഞ്ഞുമാറാൻ ശ്രമിച്ച പൈലറ്റ്​ ഏറെ സമ്മർദങ്ങൾക്കൊടുവിലാണ്​ വഴങ്ങിയത്​. ഷാഫി, ഭാര്യപിതാവ്​ മുഹമ്മദ്​ കാസിം, മെഡിക്കൽ എസ്​കോർട്ട്​ ഹുസൈൻ എന്നിവരാണ്​ കുട്ടിക്കൊപ്പം ഉണ്ടായിരുന്നത്​. കൃത്രിമശ്വാസം നൽകിക്കൊണ്ടിരുന്ന കുട്ടിയുടെ അവസ്​ഥ വഷളായി വരുകയായിരുന്നു. ഇതിനിടെ, കൊച്ചിയിൽനിന്ന്​ വിമാനമാർഗം അഗത്തിയിലെത്തിയ മറ്റ്​ ആറുപേരെ കൂടി ചട്ടം ലംഘിച്ച്​ ഹെലികോപ്​ടറിൽ കയറ്റി. ഇവരെ കവരത്തിയിൽ എത്തിക്കണമെന്ന ലക്ഷദ്വീപ്​ ഭരണകൂടത്തി​​​െൻറ നിർദേശത്തെത്തുടർന്നായിരുന്നു ഇത്​. 

ഹൊലികോപ്​ടർ കൊച്ചിയിലേക്ക്​ പറക്കുകയാണെന്ന്​ കുഞ്ഞിനോടൊപ്പമുള്ളവർ കരുതിയിരിക്കു​േമ്പാൾ കാൽ മണിക്കൂറിന്​ ശേഷം ഇറങ്ങിയത്​ കവറത്തിയിൽ​. ഇവിടെ വെച്ച്​ ബന്ധുക്കളെയും മരണത്തോട്​ മല്ലടിക്കുന്ന കുഞ്ഞിനെയും അനുബന്ധ മെഡിക്കൽ ഉപകരണങ്ങൾ സഹിതം മറ്റൊരു ഹെലികോപ്​ടറിലേക്ക്​ മാറ്റുകയും മറ്റ്​ യാത്രക്കാരെ ഇറക്കുകയും ചെയ്​തു. ഇന്ധനം നിറക്കുന്നതുൾപ്പെടെ മുക്കാൽ മണിക്കൂറോളം ഇവിടെ ചെലവഴിച്ചതായി ഷാഫി ‘മാധ്യമ’ത്തോട്​ പറഞ്ഞു. 

കുഞ്ഞിനെ അടിയന്തരമായി കൊച്ചിയിൽ എത്തിക്കണമെന്ന്​ പറഞ്ഞ മെഡിക്കൽ എസ്​കോർട്ടിനോട്​ ഇത്​ ജെറ്റ്​ വിമാനമല്ലെന്ന്​ പറഞ്ഞ്​ പൈലറ്റ്​ കയർക്കുകയായിരുന്നു. തുടർന്ന്​, കവരത്തിയിൽനിന്ന്​ തിരിച്ച വിമാനം ഉച്ചക്ക്​ 1.20ഒാടെയാണ്​ കൊച്ചിയിൽ എത്തിയത്​. കുട്ടിയുടെ ഹൃദയമിടിപ്പ്​ ഏറെക്കുറെ നിലച്ചതിനാൽ തൊട്ടടുത്തുള്ള അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ എത്തിക്കു​േമ്പാഴേക്കും മരിച്ചിരുന്നു. 15 മിനിറ്റെങ്കിലും നേര​േത്ത എത്തിച്ചിരു​ന്നെങ്കിൽ രക്ഷിക്കാമായിരുന്നു എന്നാണ്​ ഡോക്​ടർമാർ പറഞ്ഞത്​. 

എയർ ആംബുലൻസ്​ മറ്റ്​ യാത്രക്കാർക്കായി ദുരുപയോഗം ചെയ്യുന്നതും ഇതുമൂലം രോഗി മരിക്കുന്നതും ലക്ഷദ്വീപിൽ ആദ്യ സംഭവമല്ല. ഇതേക്കുറിച്ച്​ വിശദ അന്വേഷണം ആവശ്യപ്പെട്ട്​ ലക്ഷദ്വീപ്​ ഭരണകൂടത്തിന്​ പരാതി നൽകുമെന്ന്​ മലീഹയുടെ പിതാവ്​ മുഹമ്മദ്​ കാസിം അറിയിച്ചു. 

കേന്ദ്രത്തിന്​ പരാതി നൽകും-മുഹമ്മദ്​ ഫൈസൽ എം.പി
കൊച്ചി: എയർ ആംബുലൻസ്​ വഴിതിരിച്ചുവിടുകയും ചികിത്സ വൈകി നവജാതശിശു മരിക്കുകയും ചെയ്​ത സംഭവത്തിൽ കേ​ന്ദ്ര ആഭ്യന്തര മന്ത്രി രാജ്​നാഥ്​ സിങ്ങിന്​ പരാതി നൽകുമെന്ന്​ ലക്ഷദ്വീപ്​ എം.പി മുഹമ്മദ്​ ഫൈസൽ ‘മാധ്യമ’ത്തോട്​ പറഞ്ഞു. സംഭവം വളരെ വേദനജനകമാണ്​. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ ഇടവരരുത്​. കുറ്റക്കാർക്കെതിരെ മാതൃകപരമായ നടപടിയെടുക്കണമെന്നും കുട്ടിയുടെ കുടുംബത്തിന്​ മതിയായ നഷ്​ടപരിഹാരം ആവശ്യപ്പെടുമെന്നും അദ്ദേഹം അറിയിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsair ambulancelakshadweepinfantmalayalam news
News Summary - lakshadweep air ambulance detour; infant dies -Kerala news
Next Story