Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
vd satheeshan
cancel
Homechevron_rightNewschevron_rightKeralachevron_rightലക്ഷദ്വീപ്​...

ലക്ഷദ്വീപ്​ അഡ്​മിനിസ്​ട്രേറ്റർക്ക്​ ഭരണഘടനയെ കാറ്റിൽ പറത്തി​ എന്തുമാകാം എന്ന ധാർഷ്​ട്യം - പ്രതിപക്ഷ നേതാവ്​

text_fields
bookmark_border

​തിരുവനന്തപുരം: സംഘ്​പരിവാർ അജണ്ട നടപ്പാക്കാനുള്ള പരീക്ഷണ ശാലയാക്കി ലക്ഷദ്വീപിനെ മാറ്റിയെന്നും ജനാധിപത്യ സംവിധാനങ്ങളെയും ഭരണഘടനയെയും കാറ്റിൽ പറത്തി എന്തുമാകാമെന്ന ധാർഷ്​ട്യമാണ്​ അഡ്​മിനിസ്​ട്രേറ്റർക്കെന്നും പ്രതിപക്ഷ നേതാവ്​ വി.ഡി സതീശൻ. നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച ലക്ഷദ്വീപ്​ ഐക്യദാർഢ്യ പ്രമേയത്തിൽ സംസാരിക്കുകയായിരുന്നു. പ്രസംഗത്തിന്‍റെ പൂർണ രൂപം താഴെ:

''പ്രമേയത്തോട്​ പ്രതിപക്ഷ കക്ഷികൾ പൂർണമായി യോജിക്കുന്നു​. ലക്ഷദ്വീപിൽ മിനിക്കോയ്​ ഒഴികെ ജനവാസമുള്ള എല്ലാ ദ്വീപുകളിലും പലവട്ടം പോയ ആളാണ്​. ഇത്രമാത്രം നിഷ്​കളങ്കർ താമസിക്കുന്ന ഒരു പ്രദേശത്ത്​ രാജ്യത്ത്​ മറ്റൊരിടത്ത്​ കാണാൻ കഴിയില്ല. അവരുടെ ജീവിതത്തിനു മേൽ ജനാധിപത്യവിരുദ്ധവും മനുഷ്യാവകാശങ്ങളെ ധ്വംസിക്കുന്നതുമായ സാംസ്​കാരിക അധിനിവേശമാണ്​ കേന്ദ്ര സർക്കാർ ഈ അഡ്​മിനിസ്​ട്രേറ്ററിലൂടെ അവിടെ നടത്തിക്കൊണ്ടിരിക്കുന്നത്​. 1956ൽ കേന്ദ്രഭരണ പ്രദേശങ്ങൾ രൂപീകരിച്ചുള്ള ഏഴാം ഭരണഘടന ഭേദഗതിയിലൂടെയാണ്​ ഈ കേന്ദ്രഭരണ പ്രദേശങ്ങളുടെ അവകാശങ്ങൾ വന്നത്​. ആ ഭേദഗതിക്ക്​ ഒരു ലക്ഷ്യമുണ്ടായിരുന്നു. അതിനെ പൂർണമായി പരാജയപ്പെടുത്തുന്ന തരത്തിലാണ്​ പുതുതായി വന്നിരിക്കുന്ന ലക്ഷദ്വീപ്​ ഡിവലപ്​മെന്‍റ്​ അതോറിറ്റി കരട്​ നിയമം.

ദ്വീപിലെ സാധാരണക്കാരായ ജനങ്ങളുടെ സ്വത്തിന്മേലുള്ള അവകാശം ഏതു സമയത്തും ഭരണകൂടത്തിന്​ ഇടപെട്ട്​ ഏറ്റെടുക്കാനും അവരെ ആ ഭൂമിയിൽനിന്ന്​ പുറന്തള്ളാനും അവർ ജീവിക്കുന്ന ജീവിത സാഹചര്യങ്ങളിൽനിന്ന്​ അവരെ ഒഴിവാക്കാനും വേണ്ടിയുള്ള വ്യവസ്​ഥകൾ ഈ കരടിലുണ്ട്​. അവർ നാളികേരം കൊണ്ടും മത്സ്യബന്ധനം കൊണ്ടും ജീവിക്കുന്ന ജനസമൂഹമാണ്​. നാളികേരം സൂക്ഷിച്ചുവെക്കാനും മത്സ്യം സൂക്ഷിച്ചുവെക്കാനും പതിറ്റാണ്ടുകളായി അവരുണ്ടാക്കിയ ഷെഡുകളെല്ലാം പൊളിച്ചുകളഞ്ഞു. അവരുടെ ഉപജീവനം ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. ഭരണഘടനയുടെ 21ാം വകുപ്പ്​ ഉറപ്പുനൽകുന്ന ആത്​മാഭിമാനത്തോടെ ജീവിക്കാനുള്ള അവകാശമാണ്​, ഭരണഘടനക്ക്​ കാവലാകേണ്ട ഭരണകൂടം തട്ടിത്തെറിപ്പിക്കുന്നത്​. സോൺ മാറ്റുന്നതിൽ കനത്ത ഫീസ്​, അതുമായി സഹകരിച്ചില്ലെങ്കിൽ ജയിൽ ശിക്ഷ എന്നിവയുമുണ്ട്​. ഏതുസമയത്തും വെള്ളംപൊങ്ങുന്ന ലോല പ്രദേശമായതിനാലാണ്​ അവർ​ ഷെഡുകൾ നിർമിച്ച്​ ഉപജീവന വസ്​തുക്കൾ അവിടെ സൂക്ഷിക്കുന്നത്​. പാവപ്പെട്ട സമ്പദ്​വ്യവസ്​ഥയുമായി കഴിയുന്ന ഈ പ്രദേശത്തെ ജനപദങ്ങളുടെ ജീവിതക്രമത്തെ മാറ്റിമറിക്കാനാണ്​ പുതിയ നിയമങ്ങൾ.

വിചിത്രമായ ഒരു പഞ്ചായത്ത്​ അറിയിപ്പും വന്നിട്ടുണ്ട്​. രണ്ട്​ മക്കളിൽ കൂടുതലുള്ളവർക്ക്​ പഞ്ചായത്തിൽ മത്സരിക്കാൻ കഴിയില്ല. ജനസംഖ്യ നിയന്ത്രണത്തിന്‍റെ പേരിലാണ്​ അഡ്​മിനിസ്​ട്രേറ്റർ പുതിയ വിചിത്ര വ്യവസ്​ഥ കൊണ്ടുവന്നിരിക്കുന്നത്​. എന്നാൽ, 2019ൽ നടന്ന കുടുംബ സർവേ പ്രകാരം രാജ്യത്തെ ഫെർട്ടിലിറ്റി നിരക്ക്​ 2.2ഉം ലക്ഷദ്വീപിലേത്​ 1.4ഉമാണ്​. ശിശുജനന നിരക്ക്​ കുറവുള്ള പ്രദേശമായിട്ടും അവിടെ ജനസംഖ്യ നിയന്ത്രണത്തിന്​ വേണ്ടി കൊണ്ടുവന്ന കാട്ടാള നിയമം അറബിക്കടലിൽ എറിയുന്ന തീരുമാനമാണ്​ ഈ രാജ്യത്തുണ്ടാകേണ്ടത്​.

ജയിലുകളിലും പൊലീസ്​ സ്​റ്റേഷനിലും ഒരു ക്രിമിനൽ പോലുമില്ലാത്ത കേന്ദ്രഭരണ പ്രദേശമാണ്​ ലക്ഷദ്വീപ്​. ഈ രാജ്യത്ത്​ കുറ്റകൃത്യ നിരക്ക്​ ഏറ്റവും കുറവുള്ള പ്രദേശം. സ്​ത്രീകൾക്കെതിരെ ഒരു അതിക്രമം പോലും റിപ്പോർട്ട്​ ചെയ്യാത്ത, കൊലപാതകങ്ങളില്ലാത്ത, കളവില്ലാത്ത, വാതിലുകൾ അടക്കാത്ത, സ്​ഥാപനങ്ങളുടെ വാതിലുകൾ താഴിട്ടുപൂട്ടാത്ത ഇന്ത്യയിലെ ഏക പ്രദേശം. അവിടെ പാവ​ങ്ങളെ പീഡിപ്പിക്കാൻ ഗുണ്ടാ ആക്​റ്റ്​ കൊണ്ടുവന്നിരിക്കുന്നു.

ലക്ഷദ്വീപിൽ ഒരു കോവിഡ്​ രോഗി പോലും ഉണ്ടായിരുന്നില്ല. അവി​ടേക്ക്​ വരുന്നതിനുള്ള സ്​​റ്റാൻഡേഡ്​ ഓപറേറ്റീവ്​ പ്രൊസീജ്യർ അഡ്​മിനിസ്​ട്രേറ്റർ അട്ടിമറിക്കുക വഴി അവിടെ ടെസ്റ്റ്​ പോസിറ്റീവിറ്റി നിരക്ക്​ 68 ശതമാനം വരെ ഉയർന്നു. അവിടെ കോവിഡ്​ വ്യാപനമുണ്ടാക്കി.

നൂറുകണക്കിന്​ താത്​കാലിക ജീവനക്കാരെ പിരിച്ചുവിട്ടു. ഒരു പശുവിനെ പോലും വളർത്താത്ത, കേന്ദ്രത്തിന്‍റെ ഡയറിയിൽ മാത്രം പശുക്കളുള്ള പ്രദേശത്ത്​ ബീഫ്​ നിരോധനം കൊണ്ടുവരികയാണ്​. ഗോവധത്തിന്​ 10 വർഷം മുതൽ ജീവപര്യന്തം വരെ തടവും അഞ്ചു ലക്ഷം രൂപ പിഴയുമാണ്​ ശിക്ഷ. സ്​കൂളിലെ നോൺവെജിറ്റേറിയൻ ഭക്ഷണം വിലക്കി. മീനില്ലാതെ ഒരു നേരവും ഭക്ഷണം കഴിക്കാത്ത, മീൻ കൊണ്ട്​ ഉപജീവനം കണ്ടെത്തുന്ന നാട്ടിൽ, നിങ്ങളെന്തു കഴിക്കുമെന്ന്​ ഞങ്ങൾ തീരുമാനിക്കുമെന്ന്​ ധിക്കാരം കാട്ടുന്ന നിലപാടാണ്​ നടപ്പാക്കുന്നത്​.

ചരക്കു നീക്കം നടത്തുന്നത്​ കോഴിക്കോ​ട്ടെ ​േബപ്പൂരിൽനിന്നാണ്​. ​ബേപ്പൂരിൽനിന്ന്​ മംഗലാപുരത്തേക്ക്​ ചരക്കുനീക്കം മാറ്റണമെന്ന ഏകപക്ഷീയ തീരുമാനവും വന്നു. നാട്ടുകാർ മദ്യപിക്കാത്ത, മദ്യനിരോധനം നിലവിലുള്ള നാട്ടിൽ നിരോധനത്തിൽ ഇളവു വരുത്തി മദ്യം വിളമ്പാൻ തീരുമാനമെടുത്തു.

ജനാധിപത്യ സംവിധാനങ്ങളെയും ഭരണഘടനയെയും കാറ്റിൽപറത്തി ഒരു ഭരണകൂടത്തിന്​ എന്തുമാകാം എന്ന ധാർഷ്​ട്യവും ധിക്കാരവുമാണ്​ ഈ നടപടി. ഒരു ജനസഞ്ചയത്തിന്‍റെ അവകാശങ്ങളുടെയും സംസ്​കാരത്തിൻെർയും കാവലാകേണ്ട ഭരണകൂടം അടിച്ചമർത്തലിന്‍റെ പ്രതിരൂപമായി മാറുകയാണ്​. ഇത്​ സംഘ്​പരിവാർ അജണ്ടയാണ്​. ഒരു പരീക്ഷണശാലയാക്കി ലക്ഷദ്വീപിനെ മാറ്റി അത്​ വിജയിച്ചാൽ രാജ്യം മുഴുവൻ ഇതുപോലെ കിരാതമായ നിയമങ്ങൾ ജനങ്ങളുടെ ​മീതെ അടിച്ചേൽപിക്കാൻ കഴിയുമോ എന്ന പരീക്ഷണമാണ്​ നടക്കുന്നത്​. കേരളവുമായി ഭാഷാപരമായി, സാംസ്​കാരികമായി, ബന്ധുത്വത്തിന്‍റെ പേരിൽ, ഭൂമിശാസ്​ത്രപരമായി ബന്ധമുള്ള ഒരു പ്രദേശത്തിനും അവിടുത്തെ സഹോദരന്മാർക്കും കേരളം ഒറ്റക്കെട്ടായി ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്ന്​ ആവശ്യപ്പെടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lakshadweep administratorKerala Assembly motionVD Satheesan
News Summary - Lakshadweep administrator's attempt to bypass constitution and democracy
Next Story