മുക്കുപണ്ടം പണയംവച്ച് ലക്ഷങ്ങൾ തട്ടി, സ്വന്തം മരണവാർത്ത പത്രത്തിൽ നൽകി ഒളിവിൽ പോയി, പ്രതി പിടിയിൽ
text_fieldsപാലക്കാട്: മുക്കുപണ്ടം പണയംവച്ച് ലക്ഷങ്ങൾ തട്ടുകയും പിന്നാലെ സ്വന്തം മരണവാർത്ത പത്രത്തിൽ നൽകി മുങ്ങുകയും ചെയ്ത പ്രതി ഒടുവിൽ പിടിയിൽ.
പെരുമ്പായിക്കാട് വില്ലേജിൽ കുമാരനല്ലൂർ കരയിൽ മയാലിൽ വീട്ടിൽ എം.ആർ. സജീവിനെയാണ് കൊടെക്കെനാലിൽനിന്ന് ഗാന്ധിനഗർ പൊലീസ് അറസ്റ്റു ചെയ്തത്. കുമാരനല്ലൂരിലുള്ള സ്വർണ പണയസ്ഥാപനത്തിൽ നാലര ലക്ഷം രൂപ തട്ടിപ്പ് നടത്തിയ ശേഷം പ്രതി തമിഴ്നാട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു. 2024ലാണ് ഇയാൾക്കെതിരേ കേസെടുത്തത്.
തട്ടിപ്പു നടത്തിയ ശേഷം ഇയാൾ മരണപ്പെട്ടു പോയതായും ചെന്നൈയിലെ അഡയാറിൽ സംസ്കാരം നടത്തിയതായും പത്രവാർത്ത നൽകി. അതിന് ശേഷമാണ് ഒളിവിൽ പോയത്. ഗാന്ധിനഗർ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ടി. ശ്രീജിത്ത്, സബ് ഇൻസ്‌പെക്ടർ എം.എച്ച്. അനുരാജ്, എസ്.ഐ എസ്. സത്യൻ, എസ്.സി.പി.ഒ രഞ്ജിത്ത്, സി.പി.ഒ അനൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ ചെന്നൈയിൽ നിന്നും അറസ്റ്റ് ചെയ്തത്.
പ്രതി സമാന കുറ്റകൃത്യങ്ങൾ മുമ്പും നടത്തിയിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

