Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘ലക്ഷപ്രഭു’വായി കൊച്ചി...

‘ലക്ഷപ്രഭു’വായി കൊച്ചി മെട്രോ

text_fields
bookmark_border
kochi-metro
cancel

കൊ​ച്ചി: കൊ​ച്ചി​യു​ടെ പൊ​തു​ഗ​താ​ഗ​ത സ്വ​പ്ന​ങ്ങ​ൾ​ക്ക് പു​തു​വേ​ഗം ന​ൽ​കി​യ മെ​ട്രോ​ക്ക് യാ​ത്ര​ക്കാ​ര ു​ടെ എ​ണ്ണ​ത്തി​ൽ പു​തു​നേ​ട്ടം. ഒ​റ്റ​ദി​വ​സം​കൊ​ണ്ട് ഒ​രു​ല​ക്ഷം യാ​ത്ര​ക്കാ​രെ​ന്ന നേ​ട്ടം കൊ​ച്ചി മെ​ ട്രോ സ്വ​ന്ത​മാ​ക്കി. വ്യാ​ഴാ​ഴ്ച മാ​ത്രം യാ​ത്ര െച​യ്ത​ത് ല​ക്ഷ​ത്തി​ലേ​റെ ആ​ളു​ക​ളാ​ണ്. ഇ​തു​വ​രെ​യു​ള് ള ക​ണ​ക്കു​ക​ളി​ൽ ഏ​റ്റ​വും കൂ​ടി​യ എ​ണ്ണ​മാ​ണി​ത്. വ​ൻ തി​ര​ക്കാ​ണ്​ വ്യാ​ഴാ​ഴ്ച അ​നു​ഭ​വ​പ്പെ​ട്ട​ത്. തൈ​ ക്കൂ​ടം സ്​​റ്റേ​ഷ​നി​ൽ​നി​ന്ന് യാ​ത്ര​ക്കാ​ർ ക​യ​റു​മ്പോ​ൾ​ത​ന്നെ ട്രെ​യി​ൻ നി​റ​യു​ന്ന അ​വ​സ്ഥ​യാ​യി​രു​ന്നു.

പു​തു​പാ​ത യാ​ഥാ​ർ​ഥ്യ​മാ​യ​തോ​ടെ റെ​ക്കോ​ഡ് മു​ന്നേ​റ്റ​മാ​ണ് യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ. മ​ഹാ​രാ​ജാ​സ് കോ​ള​ജ് സ്​​റ്റേ​ഷ​ൻ മു​ത​ൽ തൈ​ക്കൂ​ടം വ​രെ നീ​ട്ടി​യ​തി​നു​ശേ​ഷം വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് ഏ​ഴു​വ​രെ​യു​ള്ള ക​ണ​ക്ക്​ പ്ര​കാ​രം മെ​ട്രോ​യി​ൽ യാ​ത്ര ചെ​യ്ത​ത് 6,73,934 േപ​രാ​ണ്. ആ​ലു​വ-​മ​ഹാ​രാ​ജാ​സ് റൂ​ട്ടി​ൽ ശ​രാ​ശ​രി 40,000 പേ​ർ ദി​േ​ന​ന യാ​ത്ര ചെ​യ്തി​രു​െ​ന്ന​ന്നാ​ണ് ക​ണ​ക്ക്. തൈ​ക്കൂ​ട​ത്തേ​ക്ക് നീ​ട്ടി​യ​ശേ​ഷം വ​ൻ വ​ർ​ധ​ന​യാ​ണു​ണ്ടാ​യ​ത്.

തി​രു​വോ​ണ​ദി​ന​ത്തി​ൽ 65,381 പേ​രും യാ​ത്ര ചെ​യ്തു. മു​മ്പ് ഏ​റ്റ​വു​മ​ധി​കം ആ​ളു​ക​ൾ സ​ഞ്ച​രി​ച്ച​ത് ക​ഴി​ഞ്ഞ ഏ​ഴി​നാ​ണ്. 99,680 പേ​ർ അ​ന്ന് യാ​ത്ര ചെ​യ്തു. തൈ​ക്കൂ​ട​ത്തേ​ക്ക് നീ​ട്ടും മു​മ്പു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം 2017 ജൂ​ൺ 26നാ​യി​രു​ന്നു ഏ​റ്റ​വു​മ​ധി​കം യാ​ത്ര​ക്കാ​ർ. അ​ന്ന് 98,310 േപ​ർ സ​ഞ്ച​രി​ച്ചു.

ന​ഗ​ര​ത്തി​ലെ വ​ൻ ഗ​താ​ഗ​ത​ക്കു​രു​ക്ക്, ആ​ഘോ​ഷ​ദി​വ​സ​ങ്ങ​ൾ, പു​തു​പാ​ത​യി​ലെ സ​ഞ്ചാ​രം ആ​സ്വ​ദി​ക്ക​ൽ എ​ന്നി​വ​ക്കൊ​പ്പം തൈ​ക്കൂ​ടം പാ​ത​യു​ടെ ഉ​ദ്ഘാ​ട​നം മു​ത​ൽ 14 ദി​വ​സ​ത്തേ​ക്ക് പാ​തി നി​ര​ക്കി​ൽ യാ​ത്ര ചെ​യ്യാ​മെ​ന്ന പ്ര​ഖ്യാ​പ​ന​വും ജ​ന​ങ്ങ​ളെ ആ​ക​ർ​ഷി​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​യി. പു​തു​താ​യി അ​വ​ത​രി​പ്പി​ച്ച ഡെ​യ്​​ലി പാ​സ്, വീ​ക്കെ​ൻ​ഡ് പാ​സ് എ​ന്നി​വ​ക്കും മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kochi metrokerala newstravellersmalayalam news
News Summary - Lakhs of Travellers in Kochi Metro -Kerala News
Next Story