Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനെടുമ്പാശ്ശേരി...

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ജോലി വാഗ്​ദാനം ചെയ്​ത്​ ലക്ഷങ്ങൾ തട്ടി; ഒരാൾ പിടിയിൽ

text_fields
bookmark_border
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ജോലി വാഗ്​ദാനം ചെയ്​ത്​ ലക്ഷങ്ങൾ തട്ടി; ഒരാൾ പിടിയിൽ
cancel

മലപ്പുറം: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ജോലി വാഗ്​ദാനം ചെയ്​ത്​ ലക്ഷങ്ങൾ തട്ടിയ കേസിൽ മലപ്പുറം പൊലീസ്​ ഒരാളെ അറസ്​റ്റ്​ ചെയ്​തു. യുവാക്കളെ ജോലി വാഗ്​ദാനം നൽകുന്ന തട്ടിപ്പ്​ സംഘവുമായി ബന്ധ​പ്പെടുത്തിയ മലപ്പുറം ചെമ്മങ്കടവ്​ സ്വദേശി രവീന്ദ്രനാണ്​ (58)​ അറസ്​റ്റിലായത്​.

രണ്ട്​ മുതൽ എട്ടുലക്ഷം രൂപ വരെയാണ്​ ഒരാളിൽനിന്ന്​ സംഘം തട്ടിയെടുത്തത്​. വിമാനത്താവളത്തി​െൻറ വ്യാജ ലെറ്റർ പാഡും സീലും ഉ​​ൾപ്പെടെ നിർമിച്ച ഇവർ ഇല്ലാത്ത തസ്​തികകളിലേക്ക്​ നേരിട്ട്​ നിയമനമെന്ന് പറഞ്ഞാണ്​ തട്ടിപ്പ്​ നടത്തിയിരുന്നത്​. പ്രമുഖ വ്യവസായിയുടെ ബന്ധുവെന്ന്​ പരിചയപ്പെടുത്തിയാണ്​ യുവാക്ക​െള കെണിയിൽ വീഴ്​ത്തിയത്​. അഞ്ച്​ ലക്ഷം രൂപ നഷ്​ടമായ മലപ്പുറം സ്വദേശി പൊലീസിന്​ പരാതി നൽകിയിരുന്നു.

നിരവധി തവണ വിമാനത്താവളത്തിൽ എത്താൻ ഉദ്യോഗാർഥികളോട്​ നിർദേശിച്ചിരുന്നു. അവിടെ എത്തു​േമ്പാൾ സാ​ങ്കേതിക കാരണങ്ങൾ പറഞ്ഞ്​ മടക്കിയയക്കുകയാണ്​ പതിവ്​. ആദ്യം ഒരു ലക്ഷവും പിന്നീട്​ ബാക്കി തുകയും ആവശ്യപ്പെടുകയായിരുന്നു. ജോലി ലഭിക്കാത്തതിനെ തുടർന്നാണ്​ പരാതി നൽകിയത്​. തൃശൂർ, എറണാകുളം ജില്ലകളിൽനിന്നുള്ളവർ ഉൾപ്പെടെ തട്ടിപ്പിനിരയായതിനാൽ അന്വേഷണം ഉൗർജിതമാക്കിയിരിക്കുകയാണെന്ന്​ സ്​റ്റേഷൻ ഹൗസ്​ ഓഫിസർ ജോബി തോമസ്​ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrest
News Summary - Lakhs cheated by job offer at Nedumbassery airport; One arrested
Next Story