Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലേക് പാലസിന്​ നികുതി...

ലേക് പാലസിന്​ നികുതി ഇളവ്: ആ​ല​പ്പു​ഴ നഗരസഭ ഹൈകോടതിയിലേക്ക്

text_fields
bookmark_border
Alappuzha-Municipality-16.07.2019
cancel

ആ​ല​പ്പു​ഴ: മു​ൻ മ​ന്ത്രി തോ​മ​സ് ചാ​ണ്ടി​യു​ടെ ഉ​ട​മ​സ്​​ഥ​ത​യി​ലു​ള്ള ലേ​ക് പാ​ല​സ് റി​സോ​ർ​ട്ടി​ന് നി​കു​തി​യി​ള​വ്​ ന​ൽ​കി​യ സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​നെ​തി​രെ ഹൈ​കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ തീ​രു​മാ​നി​ച്ചു. റി​സോ​ർ​ട്ടി​ന്​ സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ച പി​ഴ ഒ​ടു​ക്കാ​ൻ ന​ഗ​ര​സ​ഭ ഭ​ര​ണ നേ​തൃ​ത്വ​ത്തോ​ട്​ ആ​ലോ​ചി​ക്കാ​തെ അ​വ​സ​രം ന​ൽ​കി​യ സെ​ക്ര​ട്ട​റി​യെ സ​സ്പെ​ൻ​ഡ് ചെ​യ്യ​ണ​മെ​ന്ന്​ ത​ദ്ദേ​ശ​വ​കു​പ്പി​ന് ശി​പാ​ർ​ശ ന​ൽ​കും.

തീ​രു​മാ​ന​ത്തി​നെ​തി​രെ എ​ൽ.​ഡി.​എ​ഫ് അം​ഗ​ങ്ങ​ൾ രം​ഗ​ത്തു​വ​ന്ന​തോ​ടെ കൗ​ൺ​സി​ൽ യോ​ഗം ബ​ഹ​ള​ത്തി​ലാ​യി. റി​സോ​ർ​ട്ടി​ന് ന​ൽ​കി​യ നി​കു​തി ഇ​ള​വ് ച​ർ​ച്ച ചെ​യ്യാ​നാ​ണ് പ്ര​ത്യേ​ക കൗ​ൺ​സി​ൽ ചേ​ർ​ന്ന​ത്. ന​ഗ​ര​സ​ഭ​യു​ടെ അ​ധി​കാ​ര​ത്തി​ന്മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണ് സ​ർ​ക്കാ​ർ ഉ​ത്ത​ര​വെ​ന്ന് യു.​ഡി.​എ​ഫ് അം​ഗ​ങ്ങ​ൾ പ​റ‌​ഞ്ഞു. ഉ​ത്ത​ര​വ് വേ​ഗം ന​ട​പ്പാ​ക്കി​യ സെ​ക്ര​ട്ട​റി​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി വേ​ണം.

എ​ന്നാ​ൽ, നി​കു​തി​യും പി​ഴ​യും കു​റ​ച്ച സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​ൽ തെ​റ്റി​ല്ലെ​ന്ന് എ​ൽ.​ഡി.​എ​ഫ് അം​ഗ​ങ്ങ​ൾ വാ​ദി​ച്ചു. ഇ​തോ​ടെ യോ​ഗം ബ​ഹ​ള​ത്തി​ൽ മു​ങ്ങി. യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി പ​ങ്കെ​ടു​ത്തി​ല്ല. ന​ഗ​ര​സ​ഭ നി​ശ്ച​യി​ച്ച 1.17 കോ​ടി​യുടെ നി​കു​തി 34 ല​ക്ഷ​മാ​യി സ​ർ​ക്കാ​ർ കു​റ​ച്ച​പ്പോൾ 19.8 ല​ക്ഷം രൂ​പ ലേ​ക് പാ​ല​സ് ന​ഗ​ര​സ​ഭ​യി​ൽ അ​ട​ച്ചി​രു​ന്നു. ഇ​നി ഹൈ​കോ​ട​തി തീ​രു​മാ​ന ശേ​ഷ​മേ ബാ​ക്കി തു​ക വാ​ങ്ങൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:highcourtkerala newsmalayalam newsLake Palacetax reductionalapuzha municipality
News Summary - lake palace tax reduction; alapuzha municipality to highcourt -kerala news
Next Story