Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലേക് പാലസ് കൈയേറ്റം: നോട്ടീസ് പിൻവലിച്ചു; കലക്​ടർക്ക്​ കോടതിയുടെ വിമർശനം

text_fields
bookmark_border
ലേക് പാലസ് കൈയേറ്റം: നോട്ടീസ് പിൻവലിച്ചു; കലക്​ടർക്ക്​ കോടതിയുടെ വിമർശനം
cancel

കൊച്ചി: മുൻ മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോർട്ടിൽ കൈയേറ്റം നടത്തിയെന്ന ആലപ്പുഴ ജില്ലാ കലക്ടറുടെ നോട്ടീസ് പിൻവലിച്ചു. സംസ്ഥാന സർക്കാറാണ് നോട്ടീസ് പിൻവലിച്ചതായി ഹൈകോടതിയിൽ അറിയിച്ചത്. നോട്ടീസിലെ സർവ്വെ നമ്പർ തെറ്റാണെന്നും പുതിയ നോട്ടീസ് പിന്നീട് നൽകുമെന്നും സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്.

അതേസമയം, ആലപ്പുഴ കലക്​ടർ ടി.വി അനുപമയെ ഹൈകോടതി രൂക്ഷമായി വിമർശിച്ചു. ജില്ലാ കലക്​ടർക്ക്​ ഉത്തരവാദിത്തങ്ങൾ ഉണ്ട്​. തുടർച്ചയായി രണ്ടുനോട്ടീസുകൾ തെറ്റി നൽകി. എന്തുകൊണ്ടാണ്​ ഇങ്ങനെ സംഭവിച്ചതെന്നും ഹൈകോടതി ചോദിച്ചു. ജില്ലാ കലക്ടർ നൽകിയ നോട്ടീസുകൾ ഹൈകോടതി റദ്ദാക്കി. 

സർവ്വേ നമ്പറിൽ തെറ്റു പറ്റിയെന്നും പുതിയ നോട്ടീസ്​ നൽകുമെന്നും സർക്കാർ കോടതി​െയ അറിയിച്ചു. സർക്കാറി​​​​​​​​​​​െൻറ മറുപടിയെ തുടർന്ന് ഇൗ കേസ്​ കോടതി തീർപ്പാക്കി. കലക്​ടറുടെ നോട്ടീസിലെ സർവ്വേ നമ്പർ പ്രകാരമുള്ള ഭൂമി തങ്ങളുടെതല്ലെന്ന വാദമായിരുന്നു എതിർപക്ഷം ഉന്നയിച്ചിരുന്നത്​. സർവേ നമ്പർ തെറ്റാണെന്ന്​ സർക്കാർ കൂടി അംഗീകരിച്ചതോടെ കേസ്​ തീർപ്പാക്കുകയായിരുന്നു. എന്നാൽ, സർക്കാർ നടപടി തോമസ് ചാണ്ടിയെ സംരക്ഷിക്കാനുള്ള നീക്കമാണെന്ന് കോൺഗ്രസ് ആരോപിച്ചു.

തോമസ് ചാണ്ടി ഡയറക്ടറായ വാട്ടർ  വേള്‍ഡ് ടൂറിസം കമ്പനിക്ക്​ കീഴിലെ ‘ലേക്​ പാലസ് റിസോര്‍ട്ട്​’ നിലം നികത്തിയതായി ആലപ്പുഴ കലക്ടര്‍ ഹൈകോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. നിലം നികത്തിയെന്ന്​ കണ്ടെത്തിയതി​ന്‍റെ ആധികാരിക രേഖകൾ ലഭ്യമാക്കാത്ത സാഹചര്യത്തിൽ​ നടപടികൾ നിർത്തി​െവക്കണമെന്ന് ആവശ്യപ്പെട്ട്​ വാട്ടർ വേൾഡ് ടൂറിസം കമ്പനിയും മാനേജിങ്​ ഡയറക്ടർ മാത്യു ജോസഫും ആണ്​ കോടതിയിൽ ഹരജി നൽകിയത്​.

ലേക് പാലസ് റിസോർട്ടിനു വേണ്ടി ബണ്ട്​ റോഡ്​ മണ്ണിട്ട്​ നികത്തിയെന്ന നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്ന ഹരജിയിൽ ഹൈകോടതി സർക്കാറി​ന്‍റെ വിശദീകരണം തേടിയിരുന്നു. റിസോർട്ടിനുവേണ്ടി ബണ്ട് റോഡ് മണ്ണിട്ട് നികത്തി ശക്തിപ്പെടുത്തിയത് 2008ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിന് വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ആലപ്പുഴ സ്വദേശി സുഭാഷ് നൽകിയ ഹരജിയിലാണ് കോട്ടയം വിജിലൻസ് കോടതി കേസെടുക്കാൻ ഉത്തരവിട്ടിരുന്നു. 

സർവേ നമ്പറിൽ തെറ്റില്ലെന്ന്​ കോടതിയെ അറിയിക്കും -കലക്​ടർ

ആ​ല​പ്പു​ഴ: മ​ു​ൻ മ​ന്ത്രി തോ​മ​സ്​ ചാ​ണ്ടി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ലേ​ക് പാ​ല​സ്​ റി​സോ​ർ​ട്ടി​​ലേ​ക്ക്​ പൊ​തു​സ്ഥ​ലം നി​ക​ത്തി റോ​ഡ്​ നി​ർ​മി​ച്ചെ​ന്ന കേ​സി​ൽ റി​സോ​ർ​ട്ടി​​​​െൻറ ന​ട​ത്തി​പ്പു​കാ​രാ​യ ക​മ്പ​നി​ക്ക്​ ര​ണ്ടാ​മ​ത്​ ന​ൽ​കി​യ നോ​ട്ടീ​സി​ൽ സ​ർ​വേ ന​മ്പ​ർ തെ​റ്റാ​യി​ട്ട​ല്ല ന​ൽ​കി​യ​തെ​ന്ന്​ ക​ല​ക്​​ട​ർ ടി.​വി. അ​നു​പ​മ. ആ​ദ്യം ന​ൽ​കി​യ നോ​ട്ടീ​സി​ലെ പി​ശ​ക്​ ര​ണ്ടാ​മ​ത്​ ന​ൽ​കി​യ​പ്പോ​ൾ തി​രു​ത്തി​യി​രു​ന്നു. പി​ഴ​വി​െ​ല്ല​ന്ന കാ​ര്യം കോ​ട​തി​യെ ​േബാ​ധ്യ​പ്പെ​ടു​ത്തു​മെ​ന്നും ഉ​ത്ത​ര​വ്​ ല​ഭി​ച്ചാ​ലു​ട​ൻ അ​ക്കാ​ര്യം നി​ർ​വ​ഹി​ക്കു​മെ​ന്നും ക​ല​ക്​​ട​ർ പ​റ​ഞ്ഞു. ര​ണ്ടാ​മ​ത്തെ നോ​ട്ടീ​സി​ൽ തെ​റ്റി​ല്ലെ​ന്ന വി​ശ്വാ​സ​മാ​ണു​ള്ള​ത്. എ​ന്താ​യാ​ലും കോ​ട​തി ഉ​ത്ത​ര​വ്​ കി​ട്ടാ​തെ അ​തേ​ക്കു​റി​ച്ച്​ പ​റ​യാ​ൻ ക​ഴി​യി​െ​ല്ല​ന്നും അ​വ​ർ പ​റ​ഞ്ഞു.
 

Lake Palace by Madhyamam on Scribd

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Lake palace resort, govt withdrawn collector Notice-Kerala News
Next Story