സ്ത്രീ തൊഴിലാളികളുടെ പോരാട്ടത്തിന് സാഫല്യം ; ഇനി ഇരിക്കാം
text_fields
- കടകളിൽ നിന്ന് ജോലി ചെയ്യുന്നവർക്ക് ഇരിക്കാൻ സൗകര്യം
- ഒരുദിവസം കട അടച്ചിടണമെന്ന വ്യവസ്ഥ ഒഴിവാക്കി
- ജീവനക്കാർക്ക് ആഴ്ചയിൽ ഒരുദിവസം അവധി
ഏജൻസികൾ വഴി റിക്രൂട്ട് ചെയ്യുന്ന ഏത് വിഭാഗക്കാരെയും ‘തൊഴിലാളി’ എന്ന നിർവചനത്തിെൻറ പരിധിയിൽ കൊണ്ടുവരാൻ കഴിയുംവിധം വ്യവസ്ഥ. സെക്യൂരിറ്റി സ്ഥാപനങ്ങളിൽനിന്ന് താൽക്കാലികമായി നിയമിക്കുന്നവർക്ക് നിയമ പരിരക്ഷ നൽകാൻ ഇത് വഴിയൊരുക്കും
തിരുവനന്തപുരം: സ്വന്തം ഇരിപ്പിടം പിടിച്ചെടുത്ത് ഒരു സ്ത്രീപോരാട്ടത്തിന് കൂടി സാഫല്യം. കടകളിൽ നെട്ടല്ലുനിവർത്തി ഇനി അവർക്ക് ഇരിക്കാം. ദീർഘനേരം നിന്ന് ജോലിചെയ്യുന്ന തൊഴിലാളികൾക്ക് ഇരിക്കാൻ സൗകര്യമൊരുക്കണമെന്ന വ്യവസ്ഥ കൂട്ടിച്ചേർത്ത് കേരള ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെൻറ് ആക്ടി(1960)ൽ സർക്കാർ സുപ്രധാന ഭേദഗതി വരുത്തി. ആഴ്ചയിൽ ഒരുദിവസം കട അടച്ചിടണമെന്ന വ്യവസ്ഥ ഒഴിവാക്കി. ഒപ്പം, തൊഴിലാളികൾക്ക് ആഴ്ചയിൽ ഒരുദിവസം അവധി അനുവദിക്കണമെന്ന വ്യവസ്ഥ ഉൾപ്പെടുത്തി. ഏഴ് ഭേദഗതിയുള്ള ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി. തുണിക്കടകളിലടക്കം മുഴുവൻ സമയവും നിന്ന് േജാലി ചെയ്യുന്ന സ്ത്രീകൾക്കാണ് പുതിയ വ്യവസ്ഥ തുണയാകുക. ഇരിപ്പിട സൗകര്യം വേണമെന്ന് നിയമത്തിലുണ്ടായിരുന്നില്ല. ജോലി സമയത്ത് ഇരിക്കാനുള്ള അവകാശത്തിന് സ്ത്രീതൊഴിലാളികൾ പോരാട്ടപാതയിലായിരുന്നു.
അഭിമാനത്തോടെ രാത്രിജോലി
സ്ത്രീ തൊഴിലാളികൾക്ക് സുരക്ഷ, താമസസ്ഥലത്തേക്ക് യാത്രാസൗകര്യം എന്നിവ ഉറപ്പുവരുത്തി രാത്രി ഒമ്പത് വരെ തൊഴിലെടുക്കാം. രാത്രി ജോലിചെയ്യുന്നവര്‍ക്ക് താമസ സ്ഥലത്തെത്താന്‍ കടയുടമ വാഹന സൗകര്യം നൽകണം. നിലവിൽ വൈകീട്ട് ഏഴ് മുതൽ പുലർച്ചെ ആറ് വരെ സ്ത്രീ തൊഴിലാളികളെ ജോലിചെയ്യിക്കാൻ പാടിെല്ലന്നാണ് വ്യവസ്ഥ. എന്നാൽ ഏഴിനുശേഷം രണ്ട് സ്ത്രീതൊഴിലാളികൾ ഉൾപ്പെടെ അഞ്ച് തൊഴിലാളികൾ അടങ്ങുന്ന ഗ്രൂപ് ആയി മാത്രമേ സ്ത്രീകളെ ജോലിക്ക് നിയോഗിക്കാവൂ. സ്ത്രീകളുടെ അന്തസ്സിനും അഭിമാനത്തിനും സംരക്ഷണം നല്കുന്ന രീതിയിലേ രാത്രി ജോലി പാടുളളൂ.
വാക്കും സ്പർശവും കരുതലോടെ; പിഴ ലക്ഷം രൂപ
നിയമ വ്യവസ്ഥകളും ഭേദഗതികളും:
- സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ലൈംഗിക അതിക്രമം തടയാൻ നിയമത്തിൽ പുതിയ അധ്യായം. ശാരീരികമായി തൊടുകയോ മുതലെടുക്കുകയോ ചെയ്യുക, ലൈംഗിക ആവശ്യങ്ങൾക്കുള്ള അഭ്യർഥന, ലൈംഗിക ചുവയുള്ള പരാമർശം, നീലചിത്രം കാണിക്കുക, വാക്കാലോ അല്ലാതെയോ ശാരീരികമായോ സമ്പർക്കം പുലർത്തുക എന്നിവ ലൈംഗികാതിക്രമത്തിെൻറ പരിധിയിൽവരും.
- 18 വയസ്സ് തികയാത്ത സ്ത്രീ തൊഴിലാളികൾ ‘കോ- ചൈൽഡ് എംപ്ലോയീ’ എന്ന വിഭാഗത്തിൽ. ബാലവേല തടയൽ നിയമപ്രകാരം 14 വയസ്സ് വരെയുള്ള കുട്ടികളെയാണ് തൊഴിലെടുപ്പിക്കാൻ പാടില്ലാത്തവരായി ഉൾപ്പെടുത്തിയിരിക്കുന്നത്.
- നിയമലംഘനങ്ങൾക്ക് പിഴത്തുക കൂട്ടും. വ്യവസ്ഥ ലംഘിക്കുന്ന സ്ഥാപന ഉടമകൾക്കുള്ള പിഴത്തുക (ഓരോ വകുപ്പിനും) 5000 രൂപയിൽ നിന്ന് ലക്ഷം രൂപയാക്കി. ആവർത്തിച്ച് നിയമലംഘനം നടത്തുന്നവർക്ക് പിഴ 10,000 രൂപയിൽനിന്ന് രണ്ടുലക്ഷം രൂപയാവും. ജോലിചെയ്യുന്ന തൊഴിലാളികളുടെ എണ്ണത്തിെൻറ അടിസ്ഥാനത്തിൽ ഒരു തൊഴിലാളിക്ക് 2,500 എന്ന ക്രമത്തിലായിരിക്കും പിഴ ഈടാക്കുക.
- കേരള ഷോപ്സ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെൻറ് നിയമപ്രകാരം സ്ഥാപന ഉടമ സൂക്ഷിക്കേണ്ട രജിസ്റ്റർ ഇലക്േട്രാണിക് ഫോർമാറ്റിൽ സൂക്ഷിക്കുന്നതിന് അനുമതിനൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
