Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നാടുകാണിയിൽ വനിതാ മാവോയിസ്​റ്റ്​ ​കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു

text_fields
bookmark_border
നാടുകാണിയിൽ വനിതാ മാവോയിസ്​റ്റ്​ ​കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു
cancel

മലപ്പുറം: നാടുകണി വനത്തിൽ കാട്ടാനയുടെ ചവി​േട്ടറ്റ്​ വനിതാ മാവോവാദി നേതാവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പശ്ചിമ ഘട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഭവാനി ദളത്തിലെ അംഗം ലതയാണ് കൊല്ലപ്പെട്ടതെന്ന്​ മാവോവാദികള്‍ പുറത്തിറക്കിയ ലഘുലേഖയിൽ പറയുന്നു.

ആഗസ്റ്റ് ആറിന് വൈകിട്ടുണ്ടായ കാട്ടാന ആക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്ന്​ ലഘുലേഖയില്‍ വ്യക്തമാക്കുന്നു. മൃതദേഹം ബന്ധുക്കളെയോ പ്രവര്‍ത്തകരെയോ കാണിക്കാതെ സംസ്‌കരിക്കേണ്ടി വന്നതിലുള്ള ഖേദപ്രകടനവും ​ നടത്തുന്നുണ്ട്. 1996 മുതല്‍ സംഘടനയുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നാണ് വിവരം. സി.പി.ഐ (മാവോയിസ്റ്റ്) പശ്ചിമഘട്ട പ്രത്യേക മേഖലാ കമ്മിറ്റിയുടെ പേരിലാണു പത്രിക ഇറക്കിയിരിക്കുന്നത്.

മാവോവാദികള്‍ പുറത്തിറക്കിയ ലഘുലേഖയെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇങ്ങനെയൊരു അപകടവും മരണവും പോലീസോ വനപാലകരോ അറിഞ്ഞിരുന്നില്ലെന്നാണു വിവരം. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Lady Maoist Killed - Kerala News
Next Story