കൊടുമൺ: തമിഴ്നാട്ടിലെ തഞ്ചാവൂരിൽനിന്നെത്തി ഹോം ക്വാറൻറീനിൽ കഴിഞ്ഞ യുവതിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുതുമല ചേർക്കോട്ട് കോളനിയിൽ ചേർക്കോട്ട് കിഴക്കേക്കരവീട്ടിൽ സുഭാഷിെൻറ ഭാര്യ മേരീമായസയാണ് (28) മരിച്ചത്.
ചൊവ്വാഴ്ച ഉച്ചയോടെ മേരിയുടെ സുഹൃത്ത് ഭർത്താവിനെ ഫോണിൽ വിളിച്ച് ഭാര്യ ആത്മഹത്യ ചെയ്യാൻ സാധ്യതയുണ്ടെന്ന് അറിയിച്ചു. ഇതോടെ സുഭാഷ് വീട്ടിൽ എത്തിയപ്പോൾ അടുക്കളയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
പത്തനംതിട്ടയിൽനിന്നെത്തിയ മെഡിക്കൽ സംഘം മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ആറുമാസമായി ഹോം നഴ്സായി തഞ്ചാവൂരിൽ ജോലിചെയ്യുകയായിരുന്ന മേരീമായസ ജൂൺ 27നാണ് നാട്ടിൽ എത്തിയത്.