പീഡനശ്രമം ചെറുത്ത യുവതിയെ കൊലപ്പെടുത്തി; അസം സ്വദേശി അറസ്റ്റിൽ
text_fieldsപെരുമ്പാവൂര്‍ (കൊച്ചി): നഗരമധ്യത്തിൽ യുവതിയെ തലക്കടിച്ച് കൊലപ്പെടുത്തിയ ഇതര സം സ്ഥാനക്കാരൻ പിടിയിൽ. പെരുമ്പാവൂര്‍ തുരുത്തി സ്വദേശിനിയാണ് കൊല്ലപ്പെട്ടത്. സംഭവത ്തില്‍ അസം നൗഗാവ് ജില്ല സ്വദേശി ഉമര്‍ അലിയെ (27) ആണ് അറസ്റ്റ് ചെയ്തത്. നഗരമധ്യത്തിലെ ഗേള്‍സ് ഹയര്‍ സെക്കൻഡറി സ്കൂളിന് എതിര്‍വശത്തെ ഹോട്ടല്‍ ഇന്ദ്രപ്രസ്ഥക്ക് സമീപം ബു ധനാഴ്ച പുലര്‍ച്ച 5.30ന് ഹോട്ടല്‍ തുറക്കാനെത്തിയ ജീവനക്കാരാണ് മൃതദേഹം കണ്ടത്.
10 വ ര്ഷത്തിലേറെയായി ഭര്‍ത്താവും മക്കളുമായി പിരിഞ്ഞ് ജീവിക്കുകയായിരുന്നു യുവതിയെന്ന് പൊലീസ് പറഞ്ഞു. പീഡനശ്രമം ചെറുത്തതിനെ തുടർന്ന് ഇയാൾ ൈകയിലിരുന്ന തൊഴിലുപകരണമായ കൈക്കോട്ട് ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. െകാലപ്പെടുത്തിയത് ക്രൂരമായി ബലാത്സംഗം ചെയ്ത േശഷമാണെന്ന് സംശയിക്കുന്നു. തലക്കടിച്ച് ബോധംകെടുത്തിയശേഷം ആളൊഴിഞ്ഞ സ്ഥലേത്തക്ക് വലിച്ചിഴച്ചുെകാണ്ടുപോയി പീഡിപ്പിച്ചെന്നാണ് പൊലീസിെൻറ പ്രാഥമിക അന്വേഷണത്തിൽ മനസ്സിലായത്. പോസ്റ്റ്േമാർട്ടം റിപ്പോർട്ടിനും വിശദ അന്വേഷണത്തിനുശേഷം ഇക്കാര്യം സ്ഥിരീകരിക്കാനാവൂവെന്ന് പൊലീസ് പറഞ്ഞു.
പൂർണനഗ്നമായ നിലയിലായിരുന്നു മൃതദേഹം. ൈകപ്പത്തി വെട്ടേറ്റ് അറ്റുപോകാറായ നിലയിലായിരുന്നു. കൊലപാതകശേഷം ഹോട്ടലിന് മുന്‍വശത്തെ സി.സി ടി.വി പ്രതി നശിപ്പിച്ചെങ്കിലും ദൃശ്യങ്ങള്‍ ഡി.വി.ആറില്‍ സുരക്ഷിതമായിരുന്നു. ഇത് പ്രതിയെ പിടികൂടാന്‍ സഹായകമായി. കടന്നുകളയാന്‍ ശ്രമിച്ച ഇയാളെ വ്യാപക തിരച്ചിലിനൊടുവില്‍ പൊലീസ് സ്റ്റേഷന് പരിസരത്തുനിന്നാണ് പിടികൂടിയത്. നഗരഹൃദയത്തില്‍ നടന്ന കൊലപാതകത്തെത്തുടർന്ന് ആശങ്കയിലായ വ്യാപാരികള്‍ കടകളടച്ച് പ്രതിഷേധിച്ചു.
മൃതദേഹം കളമശ്ശേരിയിലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. ആദ്യം മൃതദേഹം ഏറ്റുവാങ്ങാന്‍ വിസമ്മതിച്ച ബന്ധുക്കള്‍ പൊലീസ് നടത്തിയ ചര്‍ച്ചയെത്തുടർന്ന് വൈകീട്ടോടെയാണ് ഇതിനു തയാറായത്.
ഡിവൈ.എസ്.പി പി.കെ. ബിജുമോന്, കാലടി ഇന്‍സ്പെക്ടര്‍ ടി.ആര്. സന്തോഷ്, പെരുമ്പാവൂര്‍ എസ്.ഐ ബേസില്‍ തോമസ് തുടങ്ങിയവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
