വളർത്തു നായ്ക്കൾ സ്ത്രീയെ കടിച്ചുകൊന്നു
text_fieldsവൈത്തിരി: വീട്ടിൽ ജോലി അന്വേഷിെച്ചത്തിയ സ്ത്രീെയ വളർത്തു നായ്ക്കൾ കടിച്ചു കൊന്നു. വയനാട്ടിലെ പഴയ വൈത്തിരി അംബേദ്ക്കർ കോളനിയിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശി രാജമ്മ (58) ആണ് ദാരുണമായി മരിച്ചത്. വയനാട് വൈത്തിരിയിൽ ഇന്ന് രാവിലെയാണ് സംഭവം.
വൈത്തിരി ചാരിറ്റി സ്വദേശിയായ കാരിച്ചാൽ ജോസ് വളർത്തുന്ന റോട്ട്വെയ്ലർ വിഭാഗത്തിൽ െപട്ട നായ്ക്കളാണ് സ്ത്രീെയ ആക്രമിച്ചത്. രാജമ്മയുടെ ഒരു കൈ മുഴുവനായും മറ്റേ കൈ ഭാഗികമായും തലയുടെ ഒരു ഭാഗവും നായ്ക്കൾ കടിച്ചു പറിച്ചു.
ചോര വാർന്ന് അബോധാവസ്ഥയിലായ ഇവരെ വാർഡ് മെമ്പർ ബഷീർ പൂക്കാടൻ ൈവത്തിരി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പ്രാഥമിക ചികിത്സക്കു ശേഷം ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിക്കുകയായിരുന്നു. സംഭവത്തിൽ വൈത്തിരി െപാലീസ് അന്വേഷണം ആരംഭിച്ചു.
വൈത്തിരി പൊലീസ് അറിയിച്ചതനുസരിച്ച് രാജമ്മയുമായുള്ള ആംബുലൻസ് കടന്നു പോകുന്നതിന് താമരശ്ശേരി, കൊടുവള്ളി, കുന്ദമംഗലം പൊലീസ് വഴിയൊരുക്കിയിരുന്നു.
