കഞ്ചാവുപയോഗം: പ്രണയത്തിൽ നിന്ന് പിന്മാറിയ പെൺകുട്ടിയുടെ മാതാവിനെ ആക്രമിച്ചവർ അറസ്റ്റിൽ
text_fieldsതൃശൂർ: കഞ്ചാവുപയോഗമറിഞ്ഞ് പ്രണയത്തിൽനിന്ന് പെൺകുട്ടി പിന്മാറിയതിെൻറ വൈരാഗ്യത്തിൽ കുട്ടിയുടെ മാതാവിനെ വഴിയിൽ തടഞ്ഞ് ആക്രമിച്ച സഹോദരങ്ങൾ അറസ്റ്റിലായി. കാര്യാട്ടുകര പെൽത്താസ് റോഡ് കരിപ്പായി അതുൽ (22), സഹോദരൻ അമൽ (25) എന്നിവരാണ് അറസ്റ്റിലായത്. സ്കൂട്ടർ യാത്രയിലായിരുന്ന കുട്ടിയുടെ മാതാവിനെ വഴിയിൽ തടഞ്ഞ് നിർത്തി ഇരുവരും ചേർന്ന് ആക്രമിക്കുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച എൽത്തുരുത്തിലായിരുന്നു ആക്രമണം.
പരിക്കേറ്റ മാതാവിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ മകളുമായി അതുൽ സ്നേഹത്തിലായിരുന്നു. അതുൽ കഞ്ചാവ് ഉപയോഗിക്കുന്നതറിഞ്ഞ് പെൺകുട്ടി സ്നേഹ ബന്ധത്തിൽനിന്ന് പിന്മാറിയത്രെ. കഴിഞ്ഞ നവംബറിൽ കുട്ടിയെ വഴിയിൽ തടഞ്ഞുനിർത്തി ആക്രമിക്കുകയും ചെയ്തിരുന്നു. ഇതിൽ പൊലീസിൽ നൽകിയ കേസ് നിലനിൽക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
