നിസാർ പുതുവനക്ക് ലാഡ്ലി മീഡിയ അവാർഡ്
text_fieldsന്യൂഡൽഹി: യുനൈറ്റഡ് നേഷൻ പോപുലേഷൻ ഫസ്റ്റ് ഡോട്ട് ഒാർഗുമായി ചേർന്ന് ഏർപ്പെടുത്തിയ മികച്ച അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിനുള്ള ലാഡ്ലി മീഡിയ അവാർഡിന് ‘മാധ്യമം’ ആലപ്പുഴ ലേഖകൻ നിസാർ പുതുവന അർഹനായി. 2017ൽ മാധ്യമം ഒാൺലൈനിൽ പ്രസിദ്ധീകരിച്ച ‘ഉൗരുകളിൽ ഇളം ചോര നിലവിളിക്കുന്നു’, ‘തമിഴകത്തെ ചാവു നിലങ്ങൾ’ എന്നീ അന്വേഷണാത്മക വാർത്താപരമ്പരകൾക്കാണ് അവാർഡ്.
തമിഴ്ഗ്രാമങ്ങളിൽ ദുരഭിമാനത്തിെൻറയും ജാതി വെറിയുടെയും പേരിൽ കൊല്ലപ്പെടുന്ന പെൺകുട്ടികളെ കുറിച്ച അന്വേഷണ പരമ്പരയായിരുന്നു ‘ഉൗരുകളിൽ ഇളം ചോര നിലവിളിക്കുേമ്പാൾ’. നാഷനൽ ഫൗണ്ടേഷൻ ഫോർ ഇന്ത്യയുടെ ദേശീയ മാധ്യമ അവാർഡ്, കേരള മീഡിയ അക്കാദമി ഫെലോഷിപ്, ഗ്രീൻ റിബൺ അവാർഡ്, ഉജ്ജ്വല ജ്വാല-ഭൂമിക്കാരൻ പുരസ്കാരം, അംബേദ്കർ പഠനവേദി അവാർഡ്, യുനിസെഫ് സ്പെഷൽ അച്ചീവ്മെൻറ് പുരസ്കാരം, അംബേദ്കർ മാധ്യമ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ആലപ്പുഴ തൃക്കുന്നപ്പുഴ പാനൂർ പുതുവനയിൽ മൈതീൻകുഞ്ഞിെൻറയും ജമീലയുടെയും മകനാണ്. ഭാര്യ ഷഹന സൈനുലാബ്ദീൻ. മകൻ അഹ്മദ് നഥാൻ. ന്യൂഡൽഹി യുനൈറ്റഡ് സർവിസ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഇന്ത്യ ഹാളിൽ നടന്ന ചടങ്ങിൽ പി. സായ്നാഥ്, പ്രമുഖ മാധ്യമ പ്രവർത്തക നളിനി സിങ് എന്നിവരിൽനിന്ന് അവാർഡ് ഏറ്റുവാങ്ങി. സനൂപ് ശശിധരൻ (മീഡിയ വൺ), കെ. രാജേന്ദ്രൻ (കൈരളി), റിച്ചാർഡ് ജോസഫ് (ദീപിക), ടി. അജീഷ് (മലയാള മനോരമ) എന്നിവർക്കും പുരസ്കാരം ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
