Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാണാതായ അമ്മയുടെയും മകളുടെയും മൃതദേഹം പാറക്കുളത്തിൽ
text_fieldsbookmark_border
1. മൃതദേഹങ്ങൾ പൊലീസും ഫയർഫോഴ്സും ചേർന്ന് പുറത്തെടുക്കുന്നു 2. മരിച്ച ധന്യയും വത്സമ്മയും
കോട്ടയം: കാണാതായ അമ്മയുടെയും മകളുടെയും മൃതദേഹം വീടിന് സമീപത്തെ പാറക്കുളത്തിൽ കണ്ടെത്തി. പനച്ചിക്കാട് പള്ളത്ര മാടപ്പള്ളി കരോട്ടുവീട്ടിൽ വത്സമ്മ (59)യുടെയും മകൾ ധന്യ (37)യുടെയും മൃതദേഹങ്ങളാണ് പനച്ചിക്കാട്ട് പുലിയാട്ടുപാറക്കുളത്തിൽ കണ്ടെത്തിയത്.
തിങ്കളാഴ്ച പുലർച്ചെ മുതൽ ഇവരെ കാണാനില്ലെന്ന് ചിങ്ങവനം പൊലീസിൽ ബന്ധുക്കൾ പരാതി നൽകിയിരുന്നു. തെരച്ചിൽ തുടരുന്നതിനിടെയാണ് രാവിലെ കുളത്തിൽ മൃതദേഹങ്ങൾ കണ്ടത്. ചിങ്ങവനം പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മൃതദേഹങ്ങൾ മെഡിക്കൽ കോളജ് ആശുപത്രിയി മോർച്ചറിയിലേക്ക് മാറ്റി.
വീട്ടിൽ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക ബാധ്യതയെ തുടർന്നുള്ള കുടുംബ പ്രശ്നങ്ങളാണ് മരണ കാരണമെന്നാണ് സൂചന.
Next Story

