വിവരമില്ലായ്മയും ഉളുപ്പില്ലായ്മയുമാണ് മലയാളിയുടെ കുണ്ഡലങ്ങൾ - ഡോ. ജെ. ദേവിക
text_fieldsതിരുവനന്തപുരം: വിവരമില്ലായ്മയും ഉളുപ്പില്ലായ്മയുമാണ് മലയാളിയുടെ കുണ്ഡലങ്ങളെന്ന് സാമൂഹിക വിമർശക ഡോ. ജെ. ദേവിക. കണ്ണൂർ സർവകലാശാലയിലെ നിയമനത്തിൽ രവീന്ദ്രൻ ഗോപിനാഥ് എന്ന വൈസ് ചാൻസലർ പുതിയതായി എന്തു ചെയ്തു എന്നാണ്? ദേവികയുടെ ചോദ്യം.
ഇത് കേരളത്തിലെ അക്കാദമിക രംഗത്ത് സർവ സാധാരണമാണ്. തന്റെ അറിവിൽ ഇന്നത്തെ പല വലിയ ചിന്തകരും, മാഷൻമാരും ഇങ്ങനെ ഒക്കെ കയറിവർ ആണ്. ഇൻറർവ്യൂ നടക്കും മുമ്പേ ആളെ തീരുമാനിക്കുന്ന രീതി 1992 മുതൽ എങ്കിലും സാധാരണമാണ്. അതെ കുറിച്ച് ചോദിച്ചപ്പോൾ കേരളത്തിൽ അന്ന് പ്രമുഖനായിരുന്ന ഒരു ഇടത് അക്കാദമിക് തന്നോട് പറഞ്ഞത്, ഇത് ടീം ബിൽഡിങ് ആണെന്നാണ്. ഗവേഷണ കേന്ദ്രങ്ങൾക്ക് അത് അനിവാര്യം ആണെന്ന്.
പിന്നെ എന്തിനാണ് ഈ ഇന്തർവ്യൂ. മഹാത്മ ഗാന്ധി സർവാകലാശാലയിൽ ഫാക്കൽറ്റി നിയമന ഇൻറർവ്യൂവിൽ പങ്കെടുത്ത പുറത്തുനിന്നുള്ള ഒരംഗം തന്നോട് പറഞ്ഞത് ഇതു പോലെ ഒരു ഇടപെടലിനെക്കുറിച്ചാണ്. ഒരാൾക്ക് 18 മാർക്കും മറ്റൊരാൾക്ക് വളരെ കുറച്ചും മാത്രം മാർക്ക് കൊടുത്ത ഒരു കടുത്ത കൈ ചെയ്തു. അത് ആവശ്യം ആണെന്നായിരുന്നു. ഗവേഷണ ക്രെഡിറ്റ് അങ്ങനെ കാര്യമായി ഇല്ലെങ്കിലും വിദ്യാർഥികളുടെ ഒപ്പമുളള ഇടപഴകൽ ഇവരാണെങ്കിൽ കൂടും എന്നായിരുന്നു ന്യായം. അത് പരിഗണിക്കാവുന്നാണ്, പക്ഷേ തുറന്നങ്ങു പരിഗണിച്ചു കൂടെ?
ഇതു കൊണ്ടുള്ള ദോഷം സ്വജനപക്ഷപാതം ഉണ്ടാക്കുന്ന ദോഷം തന്നെ. എത്ര കഴിവുണ്ടെന്ന് വന്നാലും, എത്ര നല്ല വിദ്യാർഥി ഇടപഴകൽ പ്രാക്ടീസ് ചെയ്താലും, സ്വജനപക്ഷപാതം വഴി കയറുന്നവർ അക്കാദമിക നൈതികത വളർത്താൻ ശ്രമിക്കില്ല. അനീതിയുടെ പ്രയോഗങ്ങളെ എതിർക്കില്ല. ഒരു പക്ഷെ വിമർശനാത്മക ചിന്താശക്തിയുടെ ശത്രുക്കൾ തന്നെ ആയേക്കാം ഇവർ. കേരളത്തിൽ ഇത് പ്രകടമാണ്.
ഈ ദാസ്യഭാവമല്ലെ മുഖ്യധാരാ മലയാളി ബുദ്ധിജീവികളുടെ കവചം? വിവരമില്ലായ്മ, ഉളുപ്പില്ലായ്മ എന്നിവയല്ലെ അവരുടെ കുണ്ടലങ്ങൾ? അതിന് ഗോപിയെ കുറ്റപ്പെടുത്തിയിട്ട് എന്ത് കാര്യം?- എന്നാണ് ജെ. ദേവികയുടെ ചോദ്യം. പിൻവാതിൽ നിയമനം കേരളത്തിലെ സാധാരണമായി നടക്കുവെന്നാണ് അക്കാദമിക് രംഗത്ത് അനഭവമുള്ള ദേവിക ചൂണ്ടിക്കാണിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

