ഓൺലൈൻ പഠനസൗകര്യമില്ലാതെ വട്ടേക്കാട്ടെ ഓലക്കുടിൽ വിദ്യാർഥികൾ
text_fieldsഎലവഞ്ചേരി: ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാതെ ദുരിതത്തിലായി ഓലക്കുടിലിലെ വിദ്യാർഥികൾ. എലവഞ്ചേരി പഞ്ചായത്തിൽ ഉൾപ്പെട്ട വട്ടേക്കാട് കൊല്ലൻപൊറ്റ സ്വദേശി ആറുമുഖൻ-മീനാക്ഷിക്കുട്ടി ദമ്പതികളുടെ മക്കൾക്കാണ് പുസ്തകങ്ങൾ ലഭിച്ചിട്ടും പഠനസൗകര്യങ്ങളില്ലാതെ ദുരിതമനുഭവിക്കുന്നത്.
പല്ലശ്ശന വി.ഐ.എം.എച്ച് സ്കൂളിൽ എട്ടാം തരം പഠിക്കുന്ന അശ്വിനും അനുജത്തി അനഘയുമാണ് ഓൺലൈൻ പഠനത്തിന് സംവിധാനമില്ലാതെ അയൽവാസികളുടെ വീടുകളിലെത്തി ഓൺലൈൻ പഠനം നടത്തുന്നത്. സഹായിക്കാൻ സുമനസ്സുകൾ എത്തുമെന്ന പ്രതീക്ഷയിലാണ് വിദ്യാർഥികൾ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
