തിരുവനന്തപുരം: സ്ഥിരംതൊഴില്‍ ഇല്ലാതാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ സംയുക്ത തൊഴിലാളി സംഘടനകള്‍ നടത്തിയ പണിമുടക്കിൽ കേരളം നിശ്ചലമായി. ഞായറാഴ്ച അർധരാത്രി 12ന് ആരംഭിച്ച പണിമുടക്ക് തിങ്കളാഴ്ച രാത്രി 12ഒാടെയാണ് അവസാനിച്ചത്. പ്രതിഷേധത്തിൽ വിവിധ മേഖലകളിലെ തൊഴിലാളികള്‍ക്കൊപ്പം വ്യാപാരികളും പങ്കെടുത്തതോടെ പണിമുടക്ക് ഹര്‍ത്താലായി മാറി.
കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. കെ.എസ്.ആർ.ടി.സി ദീർഘദൂര സർവിസുകൾ ഉൾപ്പെടെ നിർത്തിവെച്ചതോടെ പൊതുവാഹന ഗതാഗതം പൂര്‍ണമായും നിലച്ചു.
വളരെ കുറച്ച് സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്. ഓട്ടോ- ടാക്സികള്‍ സര്‍വിസ് നടത്തിയില്ല. ഹോട്ടലുകളും പെട്രോള്‍ പമ്പുകളും അടഞ്ഞുകിടന്നത് ജനത്തെ വലച്ചു. തുറന്ന കടകള്‍ സമരാനുകൂലികള്‍ പൂട്ടിച്ചു.തമ്പാനൂരിൽ പുലർച്ചെ ഒാൺലൈൻ ടാക്സിയുടെയും ഒേട്ടാറിക്ഷയുടെയും കാറ്റഴിച്ചുവിട്ടു. തലസ്ഥാന ജില്ലയില്‍ റെയില്‍വേ സ്റ്റേഷനിലെത്തിയവര്‍ക്ക് ആശുപത്രിയിലേക്ക് പോകാന്‍ പൊലീസ് വാഹനസൗകര്യമൊരുക്കിയിരുന്നു. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും പണിമുടക്ക് പൂർണമായിരുന്നു.
കൊച്ചി മെേട്രാ സർവിസ് നടത്തിയത് യാത്രക്കാർക്ക് ആശ്വാസമായി. പണിമുടക്കുമായി ബന്ധപ്പെട്ട അനിഷ്ടസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സര്‍ക്കാര്‍ ജീവനക്കാര്‍കൂടി പണിമുടക്കിന് ഐക്യദാർഢ്യം
പ്രഖ്യാപിച്ചതോടെ സമരം വലിയ പ്രതിഷേധമായി മാറി. സര്‍ക്കാര്‍ ഓഫിസുകളില്‍ ഹാജര്‍നില വളരെ കുറവായിരുന്നു. അധ്യാപകരും പണിമുടക്കില്‍ പങ്കാളികളായി. ഫാക്ടറികളിലും പൊതുമേഖലാസ്ഥാപനങ്ങളിലും ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുത്തു. ബാങ്ക് ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍, ഇൻഷുറൻസ് സ്ഥാപനങ്ങൾ, ബി.എസ്.എൻ.എൽ തുടങ്ങിയ സ്ഥാപനങ്ങളും പണിമുടക്കി.
ആലപ്പുഴയില്‍ പൊതുഗതാഗതത്തോടൊപ്പം ബോട്ട് സര്‍വിസും മുടങ്ങിയത് ജനജീവിതം ദുരിതത്തിലാക്കി. ഇതരസംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലെത്തിയ തൊഴിലാളികളും വിനോദസഞ്ചാരികളും പണിമുടക്കില്‍ വലഞ്ഞു. സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, എ.ഐ.ടി.യു.സി, എസ്.ടി.യു, എ.എച്ച്.എം.എസ്, യു.ടി.യു.സി, എച്ച്.എം.കെ.പി, കെ.ടി.യു.സി, എം.കെ.ടി.യു.സി.ജെ, ഐ.എൻ.എല്‍.സി, സേവ, ടി.യു.സി.ഐ, എ.ഐ.സി.ടി.യു, എന്‍.എല്‍.ഒ, ഐ.ടി.യു.സി സംഘടനകള്‍ ഒരുമിച്ചാണ് പണിമുടക്കിയത്. പണിമുടക്ക് അനുകൂലികള്‍ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് സി.ഐ.ടി.യു സംസ്ഥാന പ്രസിഡൻറ് ആനത്തലവട്ടം ആനന്ദന് ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറ് ആർ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 April 2018 1:23 AM GMT Updated On
date_range 2018-12-17T00:59:59+05:30പണിമുടക്കിൽ കേരളം നിശ്ചലമായി
text_fieldsNext Story