തൊഴിൽ നിയമഭേദഗതി: ഏപ്രിൽ രണ്ടിന് സംസ്ഥാനത്ത് പൊതുപണിമുടക്ക്
text_fieldsകോഴിക്കോട്: സ്ഥിരം തൊഴിൽ ഇല്ലാതാക്കുന്ന കേന്ദ്രസർക്കാർ നിയമത്തിനെതിരെ ഏപ്രിൽ രണ്ടിന് സംസ്ഥാനത്ത് പൊതുപണിമുടക്ക് നടത്തുമെന്ന് തൊഴിലാളി യൂനിയനുകൾ പ്രഖ്യാപിച്ചു.
സി.െഎ.ടി.യു, െഎ.എൻ.ടി.യു.സി, എ.െഎ.ടി.യു.സി, എസ്.ടി.യു, എച്ച്.എം.എസ് എന്നീ സംഘടനകൾ സമരത്തിൽ പെങ്കടുക്കുെമന്ന് െഎ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറ് ആർ. ചന്ദ്രശേഖരൻ അറിയിച്ചു. സി.െഎ.ടി.യു അഖിലേന്ത്യ ജനറൽ കൗൺസിലിെൻറ ഭാഗമായി കോഴിക്കോട്ട് സംഘടിപ്പിച്ച ടേഡ് യൂനിയനുകളുടെ െഎക്യസമ്മേളനത്തിലാണ് പണിമുടക്ക് പ്രമേയം അവതരിപ്പിച്ചത്.
എല്ലാ വ്യവസായ മേഖലകളിലും സ്ഥിരം തൊഴിൽ സമ്പ്രദായം അവസാനിക്കുന്നതോടെ മുഴുവൻ തസ്തികകളും താൽക്കാലികമാവുകയും തൊഴിലാളികൾക്ക് സംഘടിക്കാനുള്ള അവസരം നഷ്ടമാകുകയും ചെയ്യും. അടിമസമാനമായ സാഹചര്യത്തിലേക്ക് തള്ളിവിടുന്ന കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ എല്ലാ തൊഴിലാളികളും രംഗത്തുവരണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.