Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തൊഴിൽ വകുപ്പിൽ ഇല്ലാത്ത ഒഴിവുകൾ റിപ്പോർട്ട് ചെയ്യൽ; നടപടിക്ക് അഡ്മിനിസ്ട്രേറ്റിവ് ട്രൈ ബ്യൂണൽ സ്റ്റേ
text_fieldsbookmark_border
തിരുവനന്തപുരം: റാങ്ക് ലിസ്റ്റ് അവസാനിക്കുന്നതിന് മണിക്കൂറുകൾ ബാക്കിനിൽക്കെ തൊഴിൽ വകുപ്പിൽ ഇല്ലാത്ത ആറ് ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്ത നടപടി അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തു. തൊഴിൽവകുപ്പിലെ അസിസ്റ്റൻറ് േലബർ ഒാഫിസർ ഗ്രേഡ് -രണ്ട് (എ.എൽ.ഒ േഗ്രഡ്-രണ്ട്) തസ്തികയിലേക്ക് നേരിട്ടുള്ള നിയമനത്തിനായി ഒഴിവുകൾ റിപ്പോർട്ട് ചെയ്ത നടപടികളാണ് ഒരു മാസത്തേക്ക് മരവിപ്പിച്ചത്.
ഒഴിവുകളിെല്ലന്ന് ലേബർ കമീഷണർ രേഖാമൂലം അറിയിച്ചിട്ടും ഉന്നതങ്ങളിൽനിന്നുള്ള സമ്മർദത്തെ തുടർന്നായിരുന്നു അവസാനനിമിഷം മാനദണ്ഡങ്ങൾ മറികടന്നുള്ള നീക്കം നടന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി വകുപ്പിലെതന്നെ ഒരു വിഭാഗം ജീവനക്കാർ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെ സമീപിച്ചതിനെ തുടർന്നാണ് താൽക്കാലികമായി നടപടികൾ സ്റ്റേ ചെയ്തത്. നടപടിക്രമങ്ങളിൽ മാനദണ്ഡം പാലിക്കാത്തത് സംബന്ധിച്ച വിവരാവകാശപ്രകാരമുള്ള രേഖകളും തെളിവുകളും ജീവനക്കാർ ട്രൈബ്യൂണലിന് നൽകിയിരുന്നു.
വകുപ്പിൽ ആകെയുള്ള 102 എ.എൽ.ഒ േഗ്രഡ്-രണ്ട് തസ്തികയിലേക്ക് സ്പെഷൽ റൂൾ വ്യവസ്ഥയനുസരിച്ച് 25 പേരെ പി.എസ്.സി മുഖേന നേരിട്ട് നിയമിക്കുകയും ശേഷിക്കുന്ന ഒഴിവുകളിലേക്ക് പ്രമോഷൻ വഴി വകുപ്പിലെ സീനിയർ ക്ലർക്കുമാരെ നിയമിക്കുകയാണ് ചെയ്തുവരുന്നത്. വകുപ്പിലെ യോഗ്യരായ മൂന്ന്സീനിയർ ക്ലർക്കുമാർക്ക് ഈ തസ്തികയിലേക്ക് പ്രമോഷൻ നൽകുമ്പോൾ പി.എസ്.സി ലിസ്റ്റിൽനിന്ന് ഒരു ഉദ്യോഗാർഥിയെ (3:1 അനുപാതത്തിൽ) നേരിട്ട് നിയമിക്കുകയാണ് ചെയ്യുന്നത്.
നേരിട്ടുള്ള നിയമനത്തിന് 2014 ജൂൈല 24 ന് നിലവിൽ വന്ന റാങ്ക് പട്ടിക 2017 ജൂലൈ 23ന് അവസാനിച്ചിരുന്നു. ജൂലൈ 23 ഞായറാഴ്ച ആയതിനാൽ തൊട്ടടുത്ത പ്രവൃത്തിദിവസമായ 24 വരെ ലിസ്റ്റിന് കാലാവധിയുണ്ടായിരുന്നു. ഇതിനിടെയാണ് ജൂൈല 21ന് എ.എൽ.ഒ ഗ്രേഡ്-രണ്ട് തസ്തികയിലേക്ക് ആറ് ഒഴിവുകൾ അന്നുതന്നെ റിപ്പോർട്ട് ചെയ്യുകയും ഇൗ വിവരം മടക്കത്തപാലിൽ സർക്കാറിനെ അറിയിക്കാനും സെക്രേട്ടറിയറ്റിൽനിന്ന് നിർദേശമെത്തിയത്.
എന്നാൽ, ഇല്ലാത്ത ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിലെ പ്രായോഗികബുദ്ധിമുട്ടുകൾ വിശദമായി ചൂണ്ടിക്കാട്ടിയും നിർദേശിച്ച പ്രകാരം ആറ് ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ കഴിയില്ലെന്ന് വ്യക്തമാക്കിയും ലേബർ കമീഷണർ ജൂലൈ 22ന് സർക്കാറിന് മൂന്ന് പേജുവരുന്ന കത്ത് നൽകിയിരുന്നു.- എന്നാൽ, ഇതൊന്നും പരിഗണിക്കാതെ അന്നു രാത്രിതന്നെ ആറ് ഒഴിവുകൾ പി.-എസ്.-സിക്ക് ഇ-മെയിൽ വഴി റിപ്പോർട്ട് െചയ്യുകയായിരുന്നു. തിരക്കിട്ട നടപടികൾക്കിടെ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്ത രേഖകളിൽ നിരവധി പിശകുകളും കടന്നുകൂടിയിരുന്നു. ഇതിനു പിന്നാലെയാണ് അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിെൻറ സ്റ്റേ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story