Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതൊഴിലാളി ദിനം:...

തൊഴിലാളി ദിനം: യുദ്ധവിരുദ്ധ ദിനമായി ആചരിക്കും

text_fields
bookmark_border
തൊഴിലാളി ദിനം: യുദ്ധവിരുദ്ധ ദിനമായി ആചരിക്കും
cancel

തി​രു​വ​ന​ന്ത​പു​രം: മേ​യ് ​ഒ​ന്നി​ന് തൊ​ഴി​ലാ​ളി ദി​നം യു​ദ്ധ​വി​രു​ദ്ധ ദി​ന​മാ​യി ആ​ച​രി​ക്കു​മെ​ന്ന്​ ഐ.​എ​ൻ.​ടി.​യു.​സി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. യു​ദ്ധ​ക്കെ​ടു​തി​ക​ൾ രാ​ജ്യ​ത്തും സം​സ്​​ഥാ​ന​ത്തും വ്യാ​പ​ക​മാ​ണ്. ഇ​ന്ധ​ന​ക്ഷാ​മ​വും വി​ല​ക്ക​യ​റ്റ​വും തൊ​ഴി​ൽ​ന​ഷ്​​ട​വും സ്​​ഥാ​പ​ന​ങ്ങ​ളു​ടെ അ​ട​ച്ചു​പൂ​ട്ട​ലും വ്യാ​പ​ക​മാ​യി. എ​ല്ലാ യു​ദ്ധ​ങ്ങ​ളും സം​ഘ​ർ​ഷ​ങ്ങ​ളും അ​വ​സാ​നി​പ്പി​ക്കാ​ൻ ഭ​ര​ണ​കൂ​ട​ങ്ങ​ളോ​ട് അ​ഭ്യ​ർ​ഥി​ക്കു​ന്ന ‘സ്റ്റോ​പ് ദി ​വാ​ർ’ മു​ദ്രാ​വാ​ക്യം മു​ഴ​ക്കി എ​ല്ലാ ജി​ല്ല​ക​ളി​ലും പ്രാ​ദേ​ശി​ക ത​ല​ങ്ങ​ളി​ലും പ്ര​ക​ട​ന​ങ്ങ​ളും യോ​ഗ​ങ്ങ​ളും ന​ട​ത്തു​മെ​ന്നും ഐ.​എ​ൻ.​ടി.​യു.​സി അ​ഖി​ലേ​ന്ത്യ സെ​ക്ര​ട്ട​റി വി.​ആ​ർ. പ്ര​താ​പ​ൻ അ​റി​യി​ച്ചു.

ഐ.​എ​ൻ.​ടി.​യു.​സി​യു​ടെ അം​ഗീ​കാ​ര​മി​ല്ലാ​തെ രൂ​പ​വ​ത്ക​രി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മ്മി​റ്റി​യു​ടെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ അ​ച്ച​ട​ക്ക​ന​ട​പ​ടി സ്വീ​ക​രി​ക്കും. സം​ഘ​ട​ന​ക്ക്​ അ​വ​മ​തി​പ്പു​ണ്ടാ​ക്കു​ന്ന രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ച്ചാ​ൽ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും ഐ.​എ​ൻ.​ടി.​യു.​സി സം​സ്​​ഥാ​ന ക​മ്മി​റ്റി തീ​രു​മാ​നി​ച്ച​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​സ്​​ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ പി. ​ബി​ജു, എ.​കെ. സ​നി​ൽ, ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എം. അ​ബ്ദു​ൽ​സ​ലാം എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Warmay 1Labor DayobservedKerala
News Summary - Labor Day: Will be observed as an anti-war day
Next Story